ഇന്ത്യയും പാക്കിസ്‌ഥാനും സംയമനം പാലിക്കണം: യുഎൻ
ഇന്ത്യയും പാക്കിസ്‌ഥാനും സംയമനം പാലിക്കണം: യുഎൻ
Friday, September 30, 2016 12:26 PM IST
യുണൈറ്റഡ്നേഷൻസ്: ഇന്ത്യാ–പാക് സംഘർഷത്തിൽ ഐക്യരാഷ്ട്രസഭയ്ക്ക് ആശങ്ക. നിയന്ത്രണരേഖയിലെ സംഭവവികാസങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ ഐക്യരാഷ്ട്രസഭാ ജനറൽസെക്രട്ടറി ബാൻ കി മൂൺ ഇന്ത്യയും പാക്കിസ്‌ഥാനും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു.

അഭിപ്രായവ്യത്യാസങ്ങൾ സമാധാനപൂർവം പരിഹരിക്കണം. ഇന്ത്യ–പാക് അതിർത്തിയിലെ സാഹചര്യങ്ങളെ ആശങ്കയോടെയാണു തങ്ങൾ നോക്കിക്കാണുന്നതെന്നു ബാൻ കി മൂണിന്റെ വക്‌താവ് സ്റ്റീഫൻ ദുജാറിക് വിശദീകരിച്ചു. വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇന്ത്യയ്ക്കും പാക്കിസ്‌ഥാനും വേണ്ടിയുള്ള യുഎൻ സൈനികനീരീക്ഷകർക്കു ബോധ്യമുണ്ട്. അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വക്‌താവ് പറഞ്ഞു. നവംബറിൽ ഇസ്ലാമാബാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന സാർക് രാജ്യങ്ങളുടെ സമ്മേളനം റദ്ദാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത്തരത്തിലുള്ള റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.