ചൈനയ്ക്കു മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം
ചൈനയ്ക്കു മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം
Tuesday, January 24, 2017 3:42 PM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ദ​​ക്ഷി​​ണ ചൈ​​നാ സ​​മു​​ദ്ര​​മേ​​ഖ​​ല​​യി​​ലു​​ള്ള യു​​എ​​സ് താ​​ത്പ​​ര്യം സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നു​​ള്ള എ​​ല്ലാ ന​​ട​​പ​​ടി​​ക​​ളു​​മെ​​ടു​​ക്കു​​മെ​​ന്നും പ്ര​​സ്തു​​ത മേ​​ഖ​​ല കു​​ത്ത​​ക​​യാ​​ക്കി വ​​യ്ക്കാ​​ൻ ഏ​​തെ​​ങ്കി​​ലും ഒ​​രു രാ​​ജ്യ​​ത്തെ അ​​നു​​വ​​ദി​​ക്കു​​ന്ന പ്ര​​ശ്ന​​മി​​ല്ലെ​​ന്നും യു​​എ​​സ് ഭ​​ര​​ണ​​കൂ​​ടം ചൈ​​ന​​യ്ക്കു മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി. ദ​​ക്ഷി​​ണ ചൈ​​നാ സ​​മു​​ദ്ര മേ​​ഖ​​ല​​യി​​ൽ ത​​ങ്ങ​​ൾ​​ക്കു​​ള്ള പ​​ര​​മാ​​ധി​​കാ​​രം ഉ​​പേ​​ക്ഷി​​ക്കി​​ല്ലെ​​ന്നു ബെ​​യ്ജിം​​ഗ് പ്ര​​തി​​ക​​രി​​ച്ചു.

ഫി​​ലി​​പ്പീ​​ൻ​​സ്, വി​​യ​​റ്റ്നാം, മ​​ലേ​​ഷ്യ, ബ്രൂ​​ണെ​​യ്, താ​​യ് വാ​​ൻ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ൾ​​ക്കും ഈ ​​മേ​​ഖ​​ല​​യി​​ൽ അ​​വ​​കാ​​ശ​​മു​​ണ്ടെ​​ങ്കി​​ലും ചൈ​​ന അ​​തൊ​​ന്നും സ​​മ്മ​​തി​​ക്കു​​ന്നി​​ല്ല. പ്ര​​സ്തു​​ത മേ​​ഖ​​ല​​യി​​ൽ ചൈ​​ന കൃ​​ത്രി​​മ ദ്വീ​​പു​​ക​​ൾ നി​​ർ​​മി​​ച്ച​​തി​​ൽ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധം ഉ​​യ​​ർ​​ന്നു.
ചൈ​​ന​​യു​​ടെ അ​​വ​​കാ​​ശ​​വാ​​ദം അ​​ടു​​ത്ത​​യി​​ടെ അ​​ന്ത​​ർ​​ദേ​​ശീ​​യ ട്രൈ​​ബ്യൂ​​ണ​​ൽ ത​​ള്ളു​​ക​​യു​​ണ്ടാ​​യി.​​എ​​ന്നാ​​ൽ അ​​തു വ​​ക​​വ​​യ്ക്കാ​​തെ ചൈ​​ന ക​​ടും​​പി​​ടി​​ത്തം തു​​ട​​രു​​ക​​യാ​​ണ്. അ​​ന്ത​​ർ​​ദേ​​ശീ​​യ സ​​മൂ​​ഹ​​ത്തി​​ന് അ​​വ​​കാ​​ശ​​മു​​ള്ള ഭൂ​​വി​​ഭാ​​ഗം ഒ​​രു രാ​​ജ്യം സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത് സ​​മ്മ​​തി​​ക്കി​​ല്ലെ​​ന്ന് വൈ​​റ്റ് ഹൗ​​സ് പ്ര​​സ് സെ​​ക്ര​​ട്ട​​റി സീ​​ൻ സ്പൈ​​സ​​ർ ന​​ട​​ത്തി​​യ ആ​​ദ്യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി.

ത​​ർ​​ക്ക ദ്വീ​​പു​​ക​​ളി​​ലും സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ചൈ​​ന​​യ്ക്കു പ​​ര​​മാ​​ധി​​കാ​​ര​​മു​​ണ്ടെ​​ന്ന കാ​​ര്യം അ​​വി​​ത​​ർ​​ക്കി​​ത​​മാ​​ണെ​​ന്നു ചൈ​​നീ​​സ് വി​​ദേ​​ശ മ​​ന്ത്രാ​​ല​​യ വ​​ക്താ​​വ് ഹു​​വാ ചു​​ന്യം​​ഗ് പ്ര​​തി​​ക​​രി​​ച്ചു.​​യു​​എ​​സി​​നു ദ​​ക്ഷി​​ണ ചൈ​​നാ സ​​മു​​ദ്ര​​ത്തി​​ൽ കാ​​ര്യ​​മി​​ല്ലെ​​ന്നും അ​​വ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.