ഡാരന്‍ ബ്രാവോ നാട്ടിലേക്ക്
Saturday, February 28, 2015 11:59 PM IST
സിഡ്നി: വിന്‍ഡീസ് ബാറ്റ്സ്മാന്‍ ഡാരന്‍ ബ്രാവോയുടെ ലോകകപ്പ് മോഹങ്ങള്‍ പരിക്ക് അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരായ മല്‍സരത്തിലാണു ബ്രാവോയുടെ കൈക്കുഴയ്ക്കു പരിക്കേറ്റത്. തുടര്‍ന്ന് സിംബാവ്ബെ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ മല്‍സരങ്ങളില്‍ ബ്രാവോ കളിച്ചിരുന്നില്ല. ആറിന് ഇന്ത്യക്കെതിരേ നടക്കുന്ന മല്‍സരത്തില്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കുമെന്നായിരുന്നു ഒടുവില്‍ ലഭിച്ചിരുന്ന വിവരം. എന്നാല്‍ പരിക്ക് ഗുരുതരമാണെന്നും ബ്രാവോയ്ക്കു ലോകകപ്പ് നഷ്ടമാകുമെന്നും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. പകരക്കാരനായി ആരെയാണു ടീമില്‍ ഉള്‍പ്പെടുത്തുക എന്നത് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.