ജോഷ്നയ്ക്കു വെങ്കലം
ജോഷ്നയ്ക്കു വെങ്കലം
Wednesday, May 6, 2015 12:19 AM IST
ബെയ്ജിംഗ്: ഇന്ത്യയുടെ ജോഷ്ന ചിന്നപ്പയ്ക്ക് ഏഷ്യന്‍ വ്യക്തിഗത സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം. ലോക ഒന്നാം നമ്പര്‍ താരം മലേഷ്യയുടെ നിക്കോള്‍ ഡേവിഡിനോട് 6-11, 9-11, 7-11 എന്ന സ്കോറിന് പരാജയപ്പെട്ടതോടെയാണ് ജോഷ്ന വെങ്കലത്തിലൊതുങ്ങിയത്. ഇതോടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. നേരത്തേ, പുരുഷവിഭാഗത്തില്‍ സൌരവ് ഘോഷാല്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.