വികാസ് ഗൌഡ ഇന്നിറങ്ങും
Thursday, August 27, 2015 11:18 PM IST
ബെയ്ജിംഗ്: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ വിക്സ് ഗൌഡ ഡിസ്കസ് ത്രോയില്‍ ഇന്നിറങ്ങും. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ മെഡലൊന്നും ലഭിക്കാത്ത ഇന്ത്യക്കു വികാസില്‍നിന്നു മികച്ചൊരു പ്രകടനം വന്നാല്‍ മാത്രമേ മെഡലണിയാനാകൂ.

ഈ സീസണില്‍ വികാസ് 65.75 മീറ്റര്‍ എറിഞ്ഞ് മികച്ച ദൂരം കുറിച്ചിരുന്നു. ഇതിലൂടെ ലോകത്തെ മികച്ച ദൂരക്കാരായ പതിനാറുപേരില്‍ ഇടംപിടിക്കാനുമായി.


എന്നാല്‍, ഈ പ്രകടനത്തിനപ്പുറമുള്ള ഒരു പ്രകടനം പുറത്തെടുത്താല്‍ മാത്രമേ മെഡല്‍ നേടാനാകൂ. നിലവില്‍ പോളണ്ടിന്റെ പിറ്റേര്‍ മലാചെവ്സ്കിയാണ്(68.29 മീറ്റര്‍) സീസണിലെ പ്രകടനത്തില്‍ മുന്നില്‍. ആദ്യ പതിനാറിലുള്ള നാലു പേര്‍ 67 മീറ്ററില്‍ കൂടുതല്‍ ദൂരം എറിഞ്ഞിട്ടുള്ളവരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.