റൂണിക്കു ഹാട്രിക്
റൂണിക്കു ഹാട്രിക്
Friday, August 28, 2015 10:12 PM IST
പാരീസ്: വെയ്ന്‍ റൂണിയുടെ ഹാട്രിക് മികവില്‍ മാഞ്ചസ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റേജില്‍. കഴിഞ്ഞ ദിവസം നടന്ന രണ്ടാംപാദത്തില്‍ ക്ളബ് ബ്രഗയെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ആദ്യപാദത്തില്‍ 3-1ന് മാഞ്ചസ്റര്‍ വിജയിച്ചിരുന്നു. ഇതോടെ 7-1ന്റെ അഗ്രഗേറ്റില്‍ ചുവന്ന ചെകുത്താന്മാര്‍ ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് ഉറപ്പിച്ചു. 20, 49, 57 മിനിറ്റുകളിലായിരുന്നു റൂണിയുടെ ഗോളുകള്‍. 63-ാം മിനിറ്റില്‍ ആന്‍ഡെര്‍ ഹെരേര മാഞ്ചസ്റ്ററിന്റെ പട്ടിക പൂര്‍ണമാക്കി. ലാസിയോയെ 3-0നു പരാജയപ്പെടുത്തി ബയര്‍ ലെവര്‍കുസനും സ്പോര്‍ട്ടിംഗ് ലിസ്ബണെ 4-3നു പരാജയപ്പെടുത്തി സിഎസ്കെഎ മോസ്കോയും ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് ഉറപ്പിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.