യു​വ​ന്‍റ​സി​നു കോ​പ്പ ഇ​റ്റാ​ലി​യ
Thursday, May 18, 2017 11:27 AM IST
റോം: ​യു​വ​ന്‍റ​സി​നു കോ​പ്പ ഇ​റ്റാ​ലി​യ ഫുട്ബോൾ കി​രീ​ടം. ഫൈ​ന​ലി​ല്‍ ലാ​സി​യോ​യെ 2-0ന് ​തോ​ല്‍പ്പി​ച്ചാ​ണ് യു​വ​ന്‍റ​സ് തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും ഇ​റ്റാ​ലി​യ​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ​ത്. ഡാ​നി ആ​ല്‍വ്‌​സ് (12), ലി​യാ​ന​ര്‍ഡോ ബ​നൂ​ച്ചി (24) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ഇ​തോ​ടെ യു​വ​ന്‍റ​സ് സീ​സ​ണി​ലെ മൂ​ന്നാം കി​രീ​ട​ത്തി​ന​ടു​ത്തെ​ത്തി.

തു​ട​ര്‍ച്ച​യാ​യ ആ​റാം സി​രീ എ ​കി​രീ​ടം യു​വ​ന്‍റ​സ് തേ​ടു​ക​യാ​ണ്. സീ​രി എ​യി​ല്‍ നി​ല​വി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് യു​വ​ന്‍റ​സ്. ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​ലും യു​വ​ന്‍റ​സ് എ​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടു വ​ര്‍ഷം മു​മ്പ് ലാ​സി​യോ​യെ തോ​ല്‍പ്പി​ച്ചാ​ണ് യു​വ​ന്‍റ​സ് ഹാ​ട്രി​ക് നേ​ട്ട​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. സീ​രി എ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം റോ​മ​യോ​ട് തോ​റ്റ യു​വ​ന്‍റ​സ് ഫൈ​ന​ലി​ല്‍ മി​ക​വി​ലെ​ത്തി. ആ​ല്‍വ്‌​സ് ആ​ക്ര​മ​ണ​ത്തി​നാ​യി വ​ല​തു​വിം​ഗി​ലാ​ണ് ക​ളി​ച്ച​ത്. 12-ാം മി​നി​റ്റി​ല്‍ ബ്ര​സീ​ലി​യ​ന്‍ താ​രം ലാ​സി​യോ​യു​ടെ വ​ല കു​ലു​ക്കി. 24-ാം മി​നി​റ്റി​ല്‍ ബ​നൂ​ച്ചി​ല്‍ ലീ​ഡ് ഉ​യ​ര്‍ത്തി.