ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പ്: അമേരിക്ക മുന്നില്‍
Tuesday, August 8, 2017 11:32 AM IST
ല​ണ്ട​ന്‍: ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പ് അ​ഞ്ചു ദി​വ​സം പി​ന്നി​ടു​മ്പോ​ള്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​മേ​രി​ക്ക​യാ​ണ് മു​ന്നി​ല്‍. തൊ​ട്ടു​പി​ന്നി​ല്‍ കെ​നി​യ​യു​മു​ണ്ട്. ര​ണ്ടു സ്വ​ര്‍ണ​വും അ​ഞ്ചു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​മു​മാ​യാ​ണ് അ​മേ​രി​ക്ക ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ജ​സ്റ്റി​ന്‍ ഗാ​ട്‌​ലി​നും ടോ​റി ബോ​വി​യു​മാ​ണ് അ​മേ​രി​ക്ക​യ്ക്കാ​യി സ്വ​ര്‍ണം നേ​ടി​യ​വ​ര്‍. ഇ​രു​വ​രു​മാ​ണ് മീ​റ്റി​ന്‍റെ വേ​ഗ​മേ​റി​യ താ​ര​ങ്ങ​ള്‍. ക്രി​സ്റ്റ്യ​ന്‍ കോ​ള്‍മാ​ന്‍(100 മീ​റ്റ​ര്‍), ജ​റി​യോ​ന്‍ ലോ​സ​ണ്‍ (ലോം​ഗ് ജം​പ്), ജോ ​കോ​വാ​സ് (ഷോ​ട്ട്പു​ട്ട്), ജ​ന്നി​ഫ​ര്‍ സിം​പ്‌​സ​ണ്‍ (1500 മീ​റ്റ​ര്‍), സാ​ന്‍ഡി മോ​റി​സ് (പോ​ള്‍വോ​ള്‍ട്ട്) എ​ന്നി​വ​രാ​ണ് അ​മേ​രി​ക്ക​യു​ടെ വെ​ള്ളി മെ​ഡ​ല്‍ ജേ​താ​ക്ക​ള്‍.

ര​ണ്ടു സ്വ​ര്‍ണ​വും ഒ​രു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വു​മ​ട​ക്കം അ​ഞ്ചു മെ​ഡ​ലു​ക​ളാ​ണ് കെ​നി​യ​യു​ടെ സ​മ്പാ​ദ്യം. ഒ​രു സ്വ​ര്‍ണ​വും ര​ണ്ടു വെ​ള്ളി​യു​മു​ള്ള എ​ത്യോ​പ്യ മൂ​ന്നാ​മ​തും ഒ​രു സ്വ​ര്‍ണ​വും ര​ണ്ടു വെ​ങ്ക​ല​വു​മു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക നാ​ലാ​മ​തു​മാ​ണ്.
മീ​റ്റി​ന്‍റെ ആ​റാം ദി​ന​മാ​യ ഇ​ന്ന് മൂ​ന്നു ഫൈ​ന​ലു​ക​ള്‍ ന​ട​ക്കും.

1500ല്‍ കിപ്യഗോന്‍, സെമന്യ മൂന്നാമത്

ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മു​ന്‍ ചാ​മ്പ്യ​ന്‍ കാ​സ്റ്റ​ര്‍ സെ​മ​ന്യ​ക്കു വെ​ങ്ക​ലം മാ​ത്രം.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ന്ന പോ​രാ​ട്ട​ത്തി​ല്‍ കെ​നി​യ​യു​ടെ ഫെ​യ്ത് ചെ​പ്പെ​ന്‍ഗെ​റ്റി​ച്ച് കി​പ്യ​ഗോ​ന്‍ സ്വ​ര്‍ണം നേ​ടി. സ​മ​യം 4:02.59. അ​ത്യ​ന്തം വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ല്‍ അ​മേ​രി​ക്ക​യു​ടെ ജെ​ന്നി​ഫ​ര്‍ സിം​പ്‌​സ​ണ്‍ (4:02.76) വെ​ള്ളി സ്വ​ന്ത​മാ​ക്കി. നാ​ലു മി​നി​റ്റ് 02. 90 സെ​ക്ക​ന്‍ഡി​ലാ​ണ് സെ​മ​ന്യ ഓ​ട്ടം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ഈ​യി​ന​ത്തി​ല്‍ മ​ത്സ​രി​ച്ച എ​ത്യോ​പ്യ​യു​ടെ ഗെ​ന്‍സെ​ബെ ദി​ബാ​ബ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്ത​ത്.
മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യു​മാ​യി ഇ​റ​ങ്ങി​യ ബ്രി​ട്ട​ന്‍റെ ലോ​റ മു​യി​ര്‍ നാ​ലാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു.

മ​ത്സ​രം അ​വ​സാ​നി​ക്കാ​ന്‍ 30 മീ​റ്റ​ർ മാ​ത്ര​മു​ള്ള ഘ​ട്ടംവ​രെ ബ്രി​ട്ടീ​ഷ് താ​ര​മാ​യി​രു​ന്നു മു​ന്നി​ല്‍. ആ​ദ്യ നാ​ലു സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​ര്‍ ത​മ്മി​ല്‍ ഉ​ജ്വ​ല​പോ​രാ​ട്ട​മാ​യി​രു​ന്നു ന​ട​ന്ന​ത്. എ​ല്ലാ​വ​രും നാ​ലു മി​നി​റ്റ് 02 സെക്കൻഡി​ന​ടു​ത്തു ഫി​നി​ഷ് ചെ​യ്തു.

ജ​മൈ​ക്ക​യ്ക്ക് ആ​ദ്യ​സ്വ​ര്‍ണം

ല​ണ്ട​ന്‍: ലോ​കം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പ്രി​ന്‍റ് ഇ​തി​ഹാ​സ​ങ്ങ​ളെ സൃ​ഷ്ടി​ച്ച ജ​മൈ​ക്ക​യു​ടെ സ്വ​ര്‍ണ​വ​ര​ള്‍ച്ച​യ്ക്ക് അ​റു​തി. ഉ​സൈ​ന്‍ ബോ​ള്‍ട്ടും എ​ലൈ​ന്‍ ജോ​ണ്‍സ​ണു​മ​ട​ക്ക​മു​ള്ള​വ​ര്‍ കാ​ലി​ട​റി​യ​പ്പോ​ള്‍ ആ​ശ്വാ​സ​മാ​യ​ത് ഒ​മ​ര്‍ മ​ക്്‌​ലി​യോ​ഡ്. 100 മീ​റ്റ​ര്‍ ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും ശ്ര​ദ്ധ​യാ​ക​ര്‍ഷി​ച്ച 110 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ലാ​ണ് മ​ക്‌​ലി​യോ​ഡ് സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യ​ത്. സ​മ​യം 13.04 സെ​ക്ക​ന്‍ഡ്. റ​ഷ്യ​ന്‍ താ​രം സെ​ര്‍ജി ഷു​ബ​ന്‍കോ​വി​നാ​ണ് (13.14) വെ​ള്ളി.

എ​ന്നാ​ല്‍, ഉ​ത്തേ​ജ​ക വി​ല​ക്കി​നെ​ത്തു​ട​ര്‍ന്ന് റ​ഷ്യ​ന്‍ താ​ര​ങ്ങ​ള്‍ അ​വ​രു​ടെ ഫെ​ഡ​റേ​ഷ​ന്‍റെ കീ​ഴി​ല്‍ മ​ത്സ​രി​ക്കു​ന്നി​ല്ല. അ​ന്താ​രാ​ഷ്്ട്ര അ​ത്്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍റെ നി​ഷ്പ​ക്ഷ​ക്കാരനാ​യാ​ണ് ഇ​വ​ര്‍ മ​ത്സ​രി​ക്കു​ന്ന​ത്. ഹം​ഗ​റി​യു​ടെ ബ​ലാ​സ് ബാ​ജി​ക്കാ​ണ് (13.28) വെ​ങ്ക​ലം. ഈ​യി​ന​ത്തി​ല്‍ ലോ​ക​റി​ക്കാ​ര്‍ഡി​ന് ഉ​ട​മ​യാ​യ അ​മേ​രി​ക്ക​യു​ടെ ഏ​രീ​സ് മെ​രി​റ്റി​ന് അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്താ​നേ ക​ഴി​ഞ്ഞു​ള്ളൂ. ഹീ​റ്റ്‌​സി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തും സെ​മി​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​മാ​യി​രു​ന്ന മെ​രി​റ്റ് ഫൈ​ന​ലി​ല്‍ നി​രാ​ശ​പ്പെ​ടു​ത്തി.


കി​ഡ്‌​നി ​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ മെ​രി​റ്റി​ന്‍റെ തി​രി​ച്ചു​വ​ര​വ് കാ​യി​ക​ലോ​ക​ത്തി​ന് അ​ദ്ഭു​ത​മാ​ണ്. ഇ​ക്കാ​ര​ണ​ത്താ​ല്‍ മെ​രി​റ്റ് റി​യോ ഒ​ളി​മ്പി​ക്‌​സി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

വ​നി​താ ട്രി​പ്പി​ളി​ല്‍ അ​ട്ടി​മ​റി

വ​നി​ത​ക​ളു​ടെ ട്രി​പ്പി​ള്‍ ജം​പി​ല്‍ വ​ന്‍ അ​ട്ടി​മ​റി​യാ​ണ് ക​ണ്ട​ത്. ര​ണ്ട് ലാ​റ്റി​ന​മേ​രി​ക്ക​ന്‍ താ​ര​റാ​ണി​മാ​രു​ടെ പോ​രാ​ട്ട​മാ​യി​രു​ന്നു അ​ത്‌​ല​റ്റി​ക് സ്‌​റ്റേ​ഡി​യ​ത്തി​ല്‍. സീ​സ​ണി​ല്‍ മി​ക​ച്ച ദൂ​രം ക​ണ്ടെ​ത്തി സ്വ​ര്‍ണ​മു​റ​പ്പി​ച്ച് ജം​പിം​ഗ് പി​റ്റി​ലെ​ത്തി​യ കൊ​ളം​ബി​യ​യു​ടെ നി​ല​വി​ലെ ചാ​മ്പ്യ​ന്‍ കാ​ത​റി​ന്‍ ഇ​ബ​ര്‍ഗു​യ​ന് വെ​ള്ളി കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു.

കേ​വ​ലം ര​ണ്ട് സെ​ന്‍റീ​മീ​റ്റ​റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ല്‍ വെ​ന​സ്വേ​ല​യു​ടെ യൂ​ലി​മ​ര്‍ റോ​ഹാ​സ് (14.91 മീ​റ്റ​ര്‍) സ്വ​ര്‍ണം നേ​ടി. കൊ​ളം​ബി​യ​ന്‍ താ​രം ഇ​ബ​ര്‍ഗു​യ​ന്‍ 14.89 മീ​റ്റ​റാ​ണ് ക​ണ്ടെ​ത്തി​യ​ത്. സീ​സ​ണി​ല്‍ 14.90 മീ​റ്റ​ര്‍ ക​ണ്ടെ​ത്തി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​ത്തി​ലാ​യി​രു​ന്നു അ​വ​ര്‍. ക​സാ​ക്കി​സ്ഥാ​ന്‍റെ ഓ​ള്‍ഗ റി​പ്പ​ക്കോ​വ​യ്ക്കാ​ണ് (14.77) വെ​ങ്ക​ലം. 2012ലെ ​ചാ​മ്പ്യ​നാ​ണ് ഓ​ള്‍ഗ. വെ​ന​സ്വേ​ല​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പ് സ്വ​ര്‍ണ​മാ​ണി​ത്.

400 മീ​റ്റ​റി​ല്‍ നി​ര്‍മ​ല പു​റ​ത്ത്

ല​ണ്ട​ന്‍: വ​നി​ത​ക​ളു​ടെ 400 മീ​റ്റ​റി​ല്‍ ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ സെ​മി​യി​ല്‍ അ​വ​സാ​നി​ച്ചു. എ​തി​രാ​ളി​ക​ള്‍ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യ നി​ര്‍മ​ല ഷി​യ​റോ​ണ്‍ സെ​മി​യി​ലെ ര​ണ്ടാം ഹീ​റ്റി​ല്‍ എ​ട്ടു പേ​രി​ല്‍ ഏ​ഴാ​മ​താ​യാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. സ​മ​യം 53.07 സെ​ക്ക​ന്‍ഡ്. ഫൈ​ന​ല്‍ ഇ​ന്നു ന​ട​ക്കും. ജ​മൈ​ക്ക​യു​ടെ ഷെ​റി​ക ജാ​ക്‌​സ​ണും നോ​വെ​ലി​ന്‍ വി​ല്യം​സ് മി​ല്‍സു​മാ​ണ് മി​ക​ച്ച സ​മ​യ​ത്തോ​ടെ ഫൈ​ന​ലി​ലെ​ത്തി​യ​ത്.

ല​ക്ഷ്മ​ണ്‍ ഇ​ന്നു ട്രാ​ക്കി​ല്‍

അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ന​ത്തെ ഇ​ന്ത്യ​ന്‍ സാ​ന്നി​ധ്യം ജി. ​ല​ക്ഷ്മ​ണാ​ണ്. 5000 മീ​റ്റ​ര്‍ ഹീ​റ്റ്‌​സി​ലാ​ണ് ല​ക്ഷ്മ​ണ്‍ ഇ​ന്നി​റ​ങ്ങു​ന്ന​ത്. സീ​സ​ണി​ല്‍ 14.02.90 ആ​ണ് ല​ക്ഷ്മ​ണി​ന്‍റെ മി​ക​ച്ച സ​മ​യം. 13:36.62 ആ​ണ് ല​ക്ഷ്മ​ണി​ന്‍റെ മി​ക​ച്ച വ്യ​ക്തി​ഗ​ത പ്ര​ക​ട​നം. ഈ​യി​ന​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍ ബ്രി​ട്ട​ന്‍റെ മോ ​ഫ​റ മ​ത്സ​രി​ക്കാ​നി​റ​ങ്ങും. എ​ന്നാ​ല്‍, സീ​സ​ണി​ല്‍ മു​ക്താ​ര്‍ എ​ഡ്രി​സ്, സെ​ലെ​മ​ന്‍ ബാ​ര്‍ഗ എ​ന്നി​വ​രാ​ണ് മു​ന്നി​ട്ടു​നി​ല്‍ക്കു​ന്ന​ത്. 12നാ​ണ് ഫൈ​ന​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.