മ്യൂണിക്കിൽ ഗോൾവാരി ബയേൺ
Thursday, February 22, 2018 1:21 AM IST
മ്യൂണിക്ക്: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ആ​​ദ്യപാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് 5-0ന് ​​ബെ​​സി​​ക്റ്റാ​​സി​​നെ കീ​​ഴ​​ട​​ക്കി. സ്കോ​​ർ സൂ​​ചി​​പ്പി​​ക്കു​​ന്ന​​തു​​പോ​​ലെ തി​​ക​​ച്ചും ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി​​രു​​ന്നു മ​​ത്സ​​രം. തോ​​മ​​സ് മ്യൂ​​ള​​ർ, റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി എ​​ന്നി​​വ​​രു​​ടെ ഇ​​ര​​ട്ട ഗോ​​ളു​​ക​​ളാ​​ണ് ബ​​യേ​​ണി​​ന്‍റെ വ​​ന്പ​​ൻ ജ​​യ​​ത്തി​​നു വ​​ഴി​​മ​​രു​​ന്നി​​ട്ട​​ത്. ആ​​ദ്യ​​മാ​​യി നോ​​ക്കൗ​​ട്ട് ക​​ളി​​ക്കു​​ന്ന തു​​ർ​​ക്കി ക്ല​​ബ് എ​​ന്ന ഖ്യാ​​തി​​യു​​മാ​​യെ​​ത്തി​​യ ബെ​​സി​​ക്റ്റാ​​സി​​ന് 16-ാം മി​​നി​​റ്റി​​ൽ ഡൊ​​മാ​​ഗോ​​ജ് വി​​ഡ ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ടു പുറത്താ​​യ​​ത് ക​​ന​​ത്ത പ്ര​​ഹ​​ര​​മാ​​യി. തു​​ട​​ർ​​ന്ന് ക​​ളി​​യു​​ടെ ഒ​​രു ഭാ​​ഗ​​ത്തും തു​​ർ​​ക്കി ക്ല​​ബി​​നെ കാ​​ണാ​​ൻ സാ​​ധി​​ച്ചി​​ല്ല.


43, 66 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു മ്യൂ​​ള​​റി​​ന്‍റെ ഗോ​​ളു​​ക​​ൾ. 79, 88 മി​​നി​​റ്റു​​ക​​ളി​​ൽ ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യും ല​​ക്ഷ്യം​​ക​​ണ്ടു. 53-ാം മി​​നി​​റ്റി​​ൽ കി​​ങ്സ്‌ലി കോ​​മാ​​നാ​​ണ് ജ​​ർ​​മ​​ൻ ക്ല​​ബി​​ന്‍റെ ഗോ​​ൾ​​പ​​ട്ടി​​ക​​യി​​ൽ പേ​​രു​​ചേ​​ർ​​ത്ത മ​​റ്റൊ​​രു താ​​രം. ബ​​യേ​​ണി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ 14-ാം വി​​ജ​​യ​​മാ​​ണി​​ത്. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ 12-ാമ​​ത്തേ​​തും. ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ ബ​​യേ​​ണ്‍ ക​​ളി​​ച്ച 21 ഹോം ​​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 20ൽ ​​ജ​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.