എ​റ​ണാ​കു​ളം: തൃ​പ്പൂ​ണി​ത്തു​റ​യി​ൽ കി​ട​പ്പു​രോ​ഗി​യാ​യ അ​ച്ഛ​നെ ഉ​പേ​ക്ഷി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ. ഏ​രൂ​ർ സ്വ​ദേ​ശി അ​ജി​ത്താ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ചു​മ​ത്തി​യി​രു​ന്ന വ​കു​പ്പു​ക​ൾ​ക്ക് പു​റ​മേ മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കും ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ‌​ടു​ത്തി​ട്ടു​ണ്ട്.

ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് ഇ​യാ​ളെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ൾ സ്റ്റേ​ഷ​നി​ലെ​ത്തി മൊ​ഴി ന​ൽ​കി​യ​ത്. ത​നി​ക്ക് വാ​ഹ​ന​ത്തി​ന് ഓ​ട്ട​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും കൂ​ടു​ത​ൽ പ​ണം സ​മ്പാ​ദി​ച്ച് പി​താ​വി​നെ മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റാ​നാ​യി​രു​ന്നു തീ​രു​മാ​ന​മെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. കി​ട​പ്പു​രോ​ഗി​യാ​യാ​യ അ​ച്ഛ​ൻ ഷ​ൺ​മു​ഖ​നെ വാ​ട​ക​വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച് അ​ജി​ത്തും കു​ടും​ബ​വും ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് നാ​ല് ദി​വ​സ​മാ​യി ഇ​യാ​ൾ ഒ​ളി​വി​ൽ​ക്ക​ഴി​യു​ക​യാ​യി​രു​ന്നു. വേ​ളാ​ങ്ക​ണ്ണി​യി​ലും വാ​ഗ​മ​ണ്ണി​ലു​മാ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സി​നെ​യും ഇ​യാ​ൾ അ​റി​യി​ച്ച​ത്.