തൃ​ശൂ​ര്‍: ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന് കാ​ണാ​താ​യ പോ​ലീ​സു​കാ​ര​നെ ക​ണ്ടെ​ത്തി. ആ​ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​പി​ഒ സ​ലേ​ഷി​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

കാ​ണാ​താ​യി എ​ട്ടു ദി​വ​സ​ത്തി​നു​ശേ​ഷം ത​ഞ്ചാ​വൂ​രി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. ജോ​ലി​ക്ക് പോ​യ സ​ലേ​ഷ് തി​രി​ച്ചു​വ​ന്നി​ല്ല. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ചാ​ല​ക്കു​ടി ബ​സ് സ്റ്റാ​ന്‍റി​ൽ സ​ലേ​ഷി​ന്‍റെ ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തി​നാ​ൽ മു​ൻ​പ് ദീ​ർ​ഘ​യാ​ത്ര പോ​യ​ത് പോ​ലെ പോ​യി​രി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു കു​ടും​ബം.

മൊ​ബൈ​ൽ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യ​തി​നാ​ൽ ന​മ്പ​ർ പി​ന്തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണം സാ​ധി​ച്ചി​രു​ന്നി​ല്ല. ജോ​ലി സം​ബ​ന്ധ​മാ​യ സ​മ്മ​ർ​ദ​മു​ണ്ടെ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞി​രു​ന്ന​ത്.