തമിഴ്നാട്ടില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല; ഡിഎംകെ സർവേ ഫലം
Wednesday, May 15, 2024 8:27 PM IST
ചെന്നെ: പുതുച്ചേരിയിലും തമിഴ്നാട്ടിലുമായി 39 സീറ്റ് ഇന്ത്യാ സഖ്യം നേടുമെന്ന് ഡിഎംകെ സർവേ ഭലം. ഏഴ് സീറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കാൻ സാധ്യത ഉണ്ടെങ്കിലും നേരിയ ഭൂരിപക്ഷത്തിന് പാർട്ടി ജയിക്കുമെന്നും സർവേയിൽ പറയുന്നു.
തമിഴ്നാട്ടിൽ 32 സീറ്റില്‍ ഡിഎംകെ മുന്നണി അനായാസ ജയം നേടും. കോയമ്പത്തൂർ, തേനി, തിരുനെല്‍വേലി, രാമനാഥപുരം, പൊള്ളാച്ചി, തിരുച്ചിറപ്പള്ളി, കള്ളക്കുറിച്ചി എന്നീ സീറ്റുകളിൽ കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് സർവേയിലെ കണ്ടെത്തൽ.
ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടമായ ഏപ്രില്‍ 19നായിരുന്നു തമിഴ്നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് നടന്നത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍