ആ​ല​പ്പു​ഴ: ഏ​ക സി​വി​ൽ കോ​ഡി​ൽ‍ സി​പി​എം രാ​ഷ്ട്രീ​യ ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ബി​ജെ​പി ന​ട​ത്തു​ന്ന അ​തേ ശ്ര​മം ത​ന്നെ​യാ​ണ് സി​പി​എം ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നു വേ​ണ്ടി സ​മു​ദാ​യ​ങ്ങ​ളെ ത​മ്മി​ൽ അ​ടി​പ്പി​ക്കു​ന്ന സി​പി​എം ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​ക സി​വി​ൽ കോ​ഡ് വേ​ണ​മെ​ന്നു പ​ണ്ട് സി​പി​എം ന​യ​പ​ര​മാ​യ നി​ല​പാ​ട് എ​ടു​ത്തി​ട്ടു​ണ്ട്. ഇ​എം​എ​സി​ന്‍റെ നി​ല​പാ​ട് പി​ന്നെ തി​രു​ത്തി ക​ണ്ട​തേ​യി​ല്ല.

കോ​ൺ​ഗ്ര​സി​ന് ഒ​റ്റ നി​ല​പാ​ടാ​ണ്. ഇ​പ്പോ​ൾ സെ​മി​നാ​ർ ന​ട​ത്തു​ന്ന​ത് വോ​ട്ട് മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണ്. സി​പി​എം ആ​ദ്യം ചെ​യ്യേ​ണ്ട​ത് ഇ​എം​എ​സി​ന്‍റെ നി​ല​പാ​ടി​നെ ത​ള്ളി പ​റ​യു​ക എ​ന്ന​താ​ണ്. കാ​ല​ത്തി​നൊ​ത്തു മാ​റു​ക​യാ​ണെ​ങ്കി​ൽ സി​പി​എം അ​ത് തു​റ​ന്നു പ​റ​യ​ണം. എ​ന്നി​ട്ട് വേ​ണം എം. ​വി. ഗോ​വി​ന്ദ​ൻ സെ​മി​നാ​റി​നു ആ​ളു​ക​ളെ ക്ഷ​ണി​ക്കാ​ൻ.

കോ​ൺ​ഗ്ര​സി​നെ ക്ഷ​ണി​ക്കാ​ത്ത സെ​മി​നാ​റി​ൽ ലീ​ഗ് പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു. ഇ​പ്പോ​ഴെ​ങ്കി​ലും ലീ​ഗി​ൽ പു​രോ​ഗ​മ​ന​വും മ​തേ​ത​ര​ത്വ​വും സി​പി​എം കാ​ണു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളെ ആ​ക്ഷേ​പി​ച്ച ഗോ​വി​ന്ദ​ന്‍റെ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്, ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളെ മു​റി​വേ​ൽ​പ്പി​ക്കു​ന്ന ന​ട​പ​ടി​യാ​ണി​ത്. ഒ​രു സ​മൂ​ഹ​ത്തി​നു നേ​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണം മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​നു ചേ​ർ​ന്ന ന​ട​പ​ടി​യ​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.