തി​രു​വ​ന​ന്ത​പു​രം: മു​ൻ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് മ​ണി​കു​മാ​റി​നെ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നാ​യി നി​യ​മി​ച്ച​ത് ഉ​ദ്ദി​ഷ്ട കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള ഉ​പ​കാ​ര​സ്മ​ര​ണ​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

താ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രി​ക്കെ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി അ​ന്വേ​ഷി​ക്കാ​നു​ള്ള ത​ന്‍റെ നി​ര​വ​ധി പെ​റ്റി​ഷ​നു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​തെ അ​തി​ന്‍റെ മു​ക​ളി​ൽ അ​ട​യി​രു​ന്ന​യാ​ളാ​ണ് ജ​സ്റ്റീ​സ് മ​ണി​കു​മാ​ർ.

സ്പിം​ഗ്ള​ർ, ബ്രൂ​വ​റി, പ​മ്പാ മ​ണ​ൽ​ക്ക​ട​ത്ത്, ബെ​വ്കോ ആ​പ്പ് തു​ട​ങ്ങി​വ​യി​ലെ​ല്ലാം തീ​രു​മാ​ന​മെ​ട​ക്കാ​തെ സ​ർ​ക്കാ​രി​നെ സ​ഹാ​യി​ച്ച​യാ​ളാ​ണ് അ​ദ്ദേ​ഹം. എ​ന്നി​ട്ടും പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്ന നി​ല​യി​ൽ ന​ട​ത്തി​യ നി​ര​ന്ത​ര പോ​രാ​ട്ടം കാ​ര​ണം സ​ർ​ക്കാ​രി​ന് ഇ​വ​യി​ൽ നി​ന്നെ​ല്ലാം പി​ന്നാ​ക്കം പോ​കേ​ണ്ടി വ​ന്നു.

അ​ന്നെ​ല്ലാം സ​ർ​ക്കാ​രി​നെ​തി​രെ തെ​ളി​വു​ക​ൾ നി​ര​ത്തി നീ​തി​തേ​ടി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ എ​ടു​ത്ത​യാ​ളി​നെ ത​ന്നെ സു​പ്ര​ധാ​ന പ​ദ​വി​യി​ൽ വ​ച്ച​ത് ആ​രു​ടെ മ​നു​ഷ്യ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നാ​ണ്.

ഇ​ത് സാ​ധാ​ര​ണ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. സ​ർ​ക്കാ​രി​നെ​തി​രാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്ക് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത് നി​ന്ന് ഒ​രു നീ​തി​യും പ്ര​തീ​ക്ഷി​ക്കേ​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.