കൊ​ച്ചി: മോ​ന്‍​സ​ൻ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പ് ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ ഐ​ജി ജി.​ല​ക്ഷ്മ​ണ്‍ അ​റ​സ്റ്റി​ൽ. ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​യ ഐ​ജി ല​ക്ഷ്മ​ണി​നെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വി​ട്ട​യ​ച്ചു.

മു​ൻ​കൂ​ർ ജാ​മ്യം നേ​ര​ത്തെ നേ​ടി​യ​തി​നാ​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വി​ട്ട​യ​ച്ച​തെ​ന്ന് ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചു. അ​റ​സ്റ്റ് ചെ​യ്താ​ൽ ജാ​മ്യ​ത്തി​ൽ വി​ട​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ക്രൈം​ബ്രാ​ഞ്ചി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ജാ​മ്യം റ​ദ്ദാ​ക്കാ​ൻ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കു​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി.

രാ​വി​ലെ 11. 30 ന് ​ക​ള​മ​ശേ​രി​യി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ ഹാ​ജ​രാ​യ ല​ക്ഷ്മ​ണി​നെ ഏ​ഴു മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക്രൈം​ബ്രാ​ഞ്ച് മൂ​ന്നു ത​വ​ണ നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടും ല​ക്ഷ്മ​ണ്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ല.

മ​റ്റൊ​രു പ്ര​തി​യാ​യ മു​ന്‍ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​നെ ര​ണ്ടു ത​വ​ണ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. ല​ക്ഷ്മ​ണി​നെ അ​റ​സ്റ്റ് ചെ​യ്ത് ചോ​ദ്യം ചെ​യ്തി​ല്ലെ​ങ്കി​ൽ കേ​സി​ൽ പു​രോ​ഗ​തി​യു​ണ്ടാ​വി​ല്ലെ​ന്ന് പോ​ലീ​സ് മേ​ധാ​വി​യെ​യും കോ​ട​തി​യെ​യും ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചി​രു​ന്നു.