പുരാവസ്തു തട്ടിപ്പ്; മുൻ ഡിഐജിയുടെ ഭാര്യയെ ചോദ്യം ചെയ്യും
Sunday, September 3, 2023 11:45 AM IST
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിൽ മുൻ ഡിഐജി എസ്. സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
സുരേന്ദ്രന്റെ വീട്ടില്‍ വച്ച് സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ ഭാര്യയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. മോൻസന്റെ അക്കൗണ്ടിൽനിന്ന് ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തിയിരുന്നു.
അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് പോയേക്കുമെന്നാണ് വിവരം. ഇത് മുൻകൂട്ടിക്കണ്ട് മുൻകൂർ ജാമ്യത്തിനുള്ള നീക്കം അടക്കം നടത്തുന്നതായാണ് വിവരം.
അതേസമയം, മോൻസന് വ്യാജപുരാവസ്തുക്കള്‍ കൈമാറിയ ശില്‍പ്പി സന്തോഷിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.