തി​രു​വ​ന​ന്ത​പു​രം: കെ.​എം. ഷാ​ജി​ക്കെ​തി​രെ വ​നി​താ ക​മ്മീ​ഷ​ൻ ന​ട​പ​ടി രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രെ രാ​ഷ്ട്രീ​യ വി​മ​ർ​ശ​നം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. അ​തെ​ങ്ങ​നെ വ്യ​ക്തി​പ​ര​വും സ്ത്രീ​വി​രു​ദ്ധ​വു​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നു കേ​സെ​ടു​ത്ത ന​ട​പ​ടി സി​പി​എ​മ്മി​ന്‍റെ പ​ക​പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​ത് രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടും. ഇ​പ്പോ​ഴ​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യോ​ളം പോ​ലും ക​ഴി​വി​ല്ലെ​ന്ന് പ്ര​സം​ഗി​ക്കു​ന്ന​ത് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തെ​ങ്ങ​നെ​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല ചോദിച്ചു.

സ്ത്രീ​ക​ളും പെ​ൺ​കു​ട്ടി​ക​ളും ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ൾ​ക്കും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ഇ​ര​യാ​കു​മ്പോ​ൾ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന ക​മ്മീ​ഷ​ൻ ഷാ​ജി​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​തി​ന്‍റെ ചേ​തോ​വി​കാ​രം സാ​മാ​ന്യ​ബു​ദ്ധി​യു​ള്ള എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​കും.

വാ​ള​യാ​ർ സം​ഭ​വം മു​ത​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പെ​ൺ​മ​ക്ക​ളെ വേ​ട്ട​യാ​ടു​ന്ന​ത് വ​രെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.