ഒ​ന്‍റാരി​യോ: ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ട അ​ഞ്ച് ഖ​ലി​സ്ഥാ​ന്‍ അ​നു​കൂ​ല ഗ്രൂ​പ്പു​ക​ളി​ല്‍ ര​ണ്ടെ​ണ്ണം കാ​ന​ഡ നി​രോ​ധി​ച്ചു. ബ​ബ​ര്‍ ഖ​ല്‍​സ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍, സി​ഖ് യൂ​ത്ത് ഫെ​ഡ​റേ​ഷ​ന്‍ എ​ന്നീ സം​ഘ​ട​ന​ക​ളെ​യാ​ണ് നി​രോ​ധി​ച്ച​ത്.

നേ​ര​ത്തെ, ഖ​ലി​സ്ഥാ​ന്‍ ഭീ​ക​ര​ന്‍ ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ - കാ​ന​ഡ ബ​ന്ധ​ത്തി​ല്‍ ഉ​ല​ച്ചി​ല്‍ വ​ന്നി​രു​ന്നു. നി​ജ്ജാ​റിന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന് ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ ആ​രോ​പി​ച്ച​ത് വ​ലി​യ​വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് ഇ​ന്ത്യ- കാ​ന​ഡ ന​യ​ത​ന്ത്ര ബ​ന്ധം വ​ഷ​ളാ​യി​രു​ന്നു. സ്വ​ന്തം മ​ണ്ണി​ല്‍ കാ​ന​ഡ തീ​വ്ര​വാ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ന്ന ഗു​രു​ത​ര ആ​ക്ഷേ​പം വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍ വാ​ഷിം​ഗ്ട​ണ്ണി​ല്‍ സം​ഘ​ടി​പ്പി​ച്ച സം​വാ​ദ​ത്തി​ല്‍ ഉ​ന്ന​യി​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​ന​ഡ നി​ല​പാ​ട് കൂ​ടു​ത​ല്‍ മ​യ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം കൂ​ടു​ത​ല്‍ ദൃ​ഢ​മാ​കു​മെ​ന്നും വി​ക​സ​ന ന​യ​ങ്ങ​ളി​ല്‍ ഒ​ന്നി​ച്ച് നീ​ങ്ങു​മെ​ന്നും ട്രൂ​ഡോ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.