ജനങ്ങൾക്ക് പത്മ അവാർഡിലുള്ള വിശ്വാസ്യത വർധിക്കുന്നു: നരേന്ദ്രമോദി
Sunday, January 28, 2024 5:01 PM IST
ന്യൂഡൽഹി: പത്മ അവാർഡുകളുടെ വിശ്വാസ്യത നാൾക്കുനാൾ വർധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോൾ ജനങ്ങളുടെ പത്മ അവാർഡായി മാറി എന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കീ ബാത് പരിപാടിക്കിടെയാണ് നരേന്ദ്രമോദിയുടെ വിശദീകരണം.
പത്ത് വർഷം കൊണ്ട് അവാർഡ് വിതരണത്തിന്റെ രീതി തന്നെ മാറി. 2014 നേക്കാൾ 28 ഇരട്ടി നാമനിർദേശങ്ങൾ ഇത്തവണ ലഭിച്ചു. കരുത്തുറ്റ നീതിന്യായ വ്യവസ്ഥ വികസിത ഭാരതത്തിന്റെ ഭാഗമാണ്. രാജ്യത്തെ ജനങ്ങൾക്ക് വിശ്വാസ്യതയുള്ള നീതിന്യായ വ്യവസ്ഥ കൊണ്ടുവരാൻ സർക്കാർ പ്രയത്നിക്കുന്നുണ്ട്. പഴയ നിയമങ്ങൾ പരിഷ്കരിക്കാനും ശ്രമിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
ജൻ വിശ്വാസ് ബില്ല് ഇതിന്റെ ഭാഗമായ ചുവട് വയ്പ്പാണ്. രാജ്യത്തെ ആദ്യ വനിതാ മുസ്ലീം ജഡ്ജിയായ ജസ്റ്റീസ് ഫാത്തിമ ബീവിയ്ക്ക് മരണാനന്തരം പത്മഭൂഷണ്‍ നൽകി ആദരിച്ചു എന്നും മോദി അറിയിച്ചു.