കൊ​ച്ചി: നെ​ടു​മ്പാ​ശ്ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ള്‍ പി​ടി​യി​ല്‍. എ​ട​ക്കു​ള​ത്തൂ​ര്‍ സ്വ​ദേ​ശി പ്ര​ബി​ന്‍ (31) ആ​ണ് പി​ടി​യി​ലാ​യ​ത്.

വാ​ള​യാ​റി​ലെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​റ​ഞ്ഞായി​രു​ന്നു ത​ട്ടി​പ്പ്. പ​ത്ത് പേ​രി​ല്‍​നി​ന്നാ​യി പ​ത്ത് ല​ക്ഷം രൂ​പ​യും ഇ​യാ​ള്‍ കൈ​പ്പ​റ്റി. തു​ട​ര്‍​ന്ന് ത​ട്ടി​പ്പ് മ​ന​സി​ലാ​ക്കി​യ യു​വാ​ക്ക​ൾ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

തൃ​ശൂ​ര്‍ ക​ല​ക്ട്രേ​റ്റി​ന് സ​മീ​പം വ​ച്ചാ​യി​രു​ന്നു ഇ​യാ​ള്‍ പ​ണം വാ​ങ്ങി​യ​ത്. എ​യ​ര്‍​ഇ​ന്ത്യ​യു​ടെ പേ​രി​ലു​ള്ള വ്യാ​ജ രേ​ഖ​ക​ളും ഇ​യാ​ള്‍ ത​ട്ടി​പ്പി​നാ​യി നി​ര്‍​മി​ച്ചി​രു​ന്നു. ത​ട്ടി​പ്പി​ന് ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ച ര​ണ്ട് യു​വാ​ക്ക​ള്‍​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​താ​യി അ​റി​യി​ച്ചു.