തിരുവനന്തപുരത്ത് ഉല്ലാസ ബോട്ടുകളിൽ മിന്നൽ പരിശോധന
Sunday, March 31, 2024 6:08 AM IST
തിരുവനന്തപുരം: പൂവാറിലെ ഉല്ലാസ ബോട്ടുകളിൽ മിന്നൽ പരിശോധന. കേരളാ മാരിടൈം ബോർഡ് ഉദ്യോഗസ്ഥരും പോലീസും ചേർന്നാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ വീഴ്ച കണ്ടെത്തിയ ബോട്ടുടമകൾക്കെതിരെ പിഴ ചുമത്തി. കേന്ദ്ര ഇൻലാന്റ് വെസൽസ് ആക്റ്റ് പ്രകാരമാണ് പിഴ ചുമത്തിയത്. ഉല്ലാസ ബോട്ടുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
മധ്യവേനലവധി ആരംഭിച്ചതോടെ കുട്ടികൾ അടക്കമുള്ള സഞ്ചാരികളുടെ തിരക്ക് ഉണ്ടാകാൻ സാധ്യത കണക്കിലെടുത്താണ് മിന്നൽ പരിശോധന.