തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയ പ്രിൻസ് നാട്ടിലെത്തി
Wednesday, April 3, 2024 7:12 AM IST
തിരുവനന്തപുരം: തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ നാട്ടിലെത്തി. സെക്യൂരിറ്റി ജോലിക്കായി ഏഴ് ലക്ഷം രൂപയാണ് ഏജന്റിനു നൽകിയതെന്ന് പ്രിൻസ് വ്യക്തമാക്കി.
തുമ്പ സ്വദേശിയായ ഏജന്റ് വഴിയാണ് പ്രിൻസ് ജോലിക്കായി പോയത്. എന്നാൽ പിന്നീട് തോക്ക് നൽകി യുദ്ധമുഖത്തേക്ക് അയക്കുകയായിരുന്നു.
22 ദിവസത്തെ പരിശീലനത്തിന് ശേഷാണ് യുദ്ധത്തിനായി അയച്ചത്. റഷ്യയിലെ യുദ്ധമുഖത്ത് 150 ഓളം ഇന്ത്യക്കാരുണ്ടെന്നും പ്രിൻസ് പറഞ്ഞു.
നേരത്തെ പ്രിൻസ് ഡൽഹിയിലെത്തിയിരുന്നു. അവിടെ സിബിഐക്ക് വിവരങ്ങൾ കൈമാറിയ ശേഷമാണ് നാട്ടിലെത്തിയത്.