ടെ​ഹ്റാ​ൻ: ഇ​സ്ര​യേ​ലി​നെ​തി​രെ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ച്ചെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി. ഇ​സ്ര​യേ​ലി​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ സൈ​ന്യ​ത്തെ പ്ര​ശം​സി​ച്ച് കൊ​ണ്ടാ​ണ് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ശ​ത്രു​വി​നെ പാ​ഠം പ​ഠി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു. ഇ​സ്ര​യേ​ലി​ന്‍റെ സൈ​നി​ക താ​വ​ള​ങ്ങ​ൾ ആ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ട​തെ​ന്നും റെ​യ്സി വി​വ​രി​ച്ചു.

പ്ര​സി​ഡ​ന്‍റി​ന് പി​ന്നാ​ലെ ഇ​റാ​ൻ സാ​യു​ധ സേ​ന​യു​ടെ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് മു​ഹ​മ്മ​ദ് ബ​ഖേ​രി​യും സൈ​നി​ക ഓ​പ്പ​റേ​ഷ​ൻ അ​വ​സാ​നി​പ്പി​ച്ച​താ​യി വ്യ​ക്ത​മാ​ക്കി. ഇ​സ്ര​യേ​ലി​ന് എ​തി​രാ​യ സൈ​നി​ക ഓ​പ്പ​റേ​ഷ​ൻ ത​ങ്ങ​ളു​ടെ കാ​ഴ്‌​പ്പാ​ടി​ൽ അ​വ​സാ​നി​ച്ചു. ഇ​നി ഇ​സ്ര​യേ​ൽ പ്ര​തി​ക​രി​ച്ചാ​ൽ മാ​ത്രം മ​റു​പ​ടി​യെ​ന്നു​മാ​ണ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് മു​ഹ​മ്മ​ദ് ബ​ഖേ​രി വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​സ്ര​യേ​ലി​ന് നേ​രെ ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ഡോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​റാ​നി​ല്‍ നി​ന്നും സ​ഖ്യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് ഡ്രോ​ണ്‍ തൊ​ടു​ത്ത​ത്.