സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ ബി​ഷ​പ്പി​ന് കു​ത്തേ​റ്റു. ബി​ഷ​പ് മാ​ർ മാ​രി ഇ​മ്മാ​നു​വ​ലി​നാ​ണ് കു​ത്തേ​റ്റ​ത്. പ്ര​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ക്രൈ​സ്റ്റ് ദി ​ഗു​ഡ് ഷെ​പ്പേ​ർ​ഡ് ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കി​ടെ​യാ​ണ് ക​റു​ത്ത വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ ഒ​രാ​ൾ ബി​ഷ​പി​നെ ആ​ക്ര​മി​ക്കു​ന്ന​ത്. അ​ക്ര​മി​യെ ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ബി​ഷ​പ്പി​നു ഗു​രു​ത​ര പ​രി​ക്കു​ക​ൾ ഇ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം അ​റി​യി​ല്ലെ​ന്നും അ​ക്ര​മി ഉ​പ​യോ​ഗി​ച്ച ആ​യു​ധം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും പോ​ലീ​സ് പറഞ്ഞു. ബി​ഷ​പ്പിനെ കൂ​ടാ​തെ മ​റ്റ് നാ​ല് പേ​ർ​ക്ക് കൂ​ടി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യി ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് ആം​ബു​ല​ൻ​സ് അ​റി​യി​ച്ചു.

പ​രി​ക്കേ​റ്റ​വ​രെ​ല്ലാം 20നും 70​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും ഇ​തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സി​ഡ്നി​യി​ലെ ഒ​രു ഷോ​പ്പിം​ഗ് മാ​ളി​ൽ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​നു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ദേ​വാ​ല​യ​ത്തി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത്.