തൃ​ശൂ​ര്‍: കി​ട്ടു​ന്ന അ​വ​സ​ര​ങ്ങ​ളി​ലെ​ല്ലാം മു​ഖ്യ​മ​ന്ത്രി രാ​ഹു​ല്‍ ഗാ​ന്ധി​യെ വി​മ​ര്‍​ശി​ക്കു​ന്ന​തു പ്ര​ധാ​ന​മ​ന്ത്രി​യെ തൃ​പ്തി​പ്പെ​ടു​ത്താ​നാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​ധാ​ന​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും വ​ര്‍​ഗീ​യ​ധ്രു​വീ​ക​ര​ണ​ത്തി​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ര്‍​ക്കാ​രി​നെ​തി​രാ​യ ജ​ന​വി​കാ​രം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ക്കും. ഇ​തു മ​ന​സി​ലാ​ക്കി​യാ​ണ് മു​ഖ്യ​മ​ന്ത്രി ഭ​ര​ണ​നേ​ട്ട​ത്തെ​ക്കു​റി​ച്ച് മി​ണ്ടാ​ത്ത​ത്. മ​ത​നി​ര​പേ​ക്ഷ​ത​യി​ല്‍ ഊ​ന്നി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും മാ​ത്ര​മാ​ണ്. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണം വി​ല​യി​രു​ത്തു​ന്ന ആ​ര്‍​ക്കും അ​വ​ര്‍​ക്കു വോ​ട്ടു ചെ​യ്യാ​നാ​വി​ല്ല.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്തു സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ലു​ള്ള അ​ന്ത​ര്‍​ധാ​ര ശ​ക്ത​മാ​ണ്. തൃ​ശൂ​ര്‍ മേ​യ​ര്‍ അ​തു പ​ര​സ്യ​മാ​യി പ​റ​ഞ്ഞു ക​ഴി​ഞ്ഞു. ക​രു​വ​ന്നൂ​രി​ല്‍ പ​ണം കൊ​ള്ള​യ​ടി​ച്ച​വ​രെ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഒ​രു​പോ​ലെ സം​ര​ക്ഷി​ക്കു​ന്ന​ത് അ​ന്ത​ര്‍​ധാ​ര കാ​ര​ണ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.