അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ ആക്രമണം; 14 പേർ മരിച്ചു
Sunday, April 21, 2024 7:47 AM IST
ഗാസ: വെസ്റ്റ് ബാങ്കിൽ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ റെഡ് ക്രസന്റ്. വെസ്റ്റ് ബാങ്കിന്റെ വടക്കുള്ള നൂർ ഷംസ് അഭയാർഥി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം.
വ്യാഴാഴ്ച ആരംഭിച്ച ആക്രമണത്തിൽ 10 ഭീകരരെ സൈന്യം വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു.
തെരുവുകളിലും വീടുകളിലും മൃതദേഹങ്ങൾ കണ്ടതായി എഎഫ്പി മാധ്യമ പ്രതിനിധികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇസ്രയേൽ ഡ്രോണുകൾ തലയ്ക്ക് മുകളിലൂടെ പറക്കുകയും കവചിത വാഹനങ്ങൾ ക്യാമ്പിലൂടെ നീങ്ങിയതായും റിപ്പോർട്ടുകളുണ്ട്.