പാ​റ്റ്ന: ഭീ​ക​ര​ത​യോ​ട് മൃ​ദു​സ​മീ​പ​നം പു​ല​ർ​ത്തു​ന്ന​വ​രും ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന​വ​രു​മാ​ണ് കോ​ൺ​ഗ്ര​സും സ​ഖ്യ​ക​ക്ഷി​ക​ളു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്‌ ഷാ. ​അ​വ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ രാ​ജ്യ​ത്ത് ക​ലാ​പ​ങ്ങ​ളും അ​തി​ക്ര​മ​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്നും പ​ട്ടി​ണി വ​ർ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ഹാ​റി​ലെ കാ​തി​ഹാ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ടും​ബ​വാ​ഴ്ച​യെ ഇ​ല്ലാ​താ​ക്കി​യ സ​ർ​ക്കാ​രാ​ണി​ത്. ന​ക്സ​ലി​സ​ത്തെ മോ​ദി​സ​ർ​ക്കാ​രി​ന് തു​ട​ച്ചു​നീ​ക്കാ​നാ​യി.

ഭീ​ക​ര​ത​യെ​യും സ​ർ​ക്കാ​ർ അ​ടി​ച്ച​മ​ർ​ത്തി. കോ​ൺ​ഗ്ര​സ് ഭ​രി​ച്ചി​രു​ന്ന​പ്പോ​ൾ ഭീ​ക​ര​ർ​ക്കെ​തി​രേ പോ​രാ​ടാ​ൻ ആ​ർ​ക്കും ധൈ​ര്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​മി​ത് ഷാ ​ചൂ​ണ്ടി​ക്കാ​ട്ടി.