പാ­​ല­​ക്കാ­​ട്: ആ­​ല­​ത്തൂ­​രി­​ലെ എ​ല്‍­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി​ കെ.​രാ­​ധാ­​കൃ­​ഷ്ണ­​ന്‍റെ അ­​ക​മ്പ­​ടി വാ­​ഹ­​ന­​ത്തി​ല്‍­​നി­​ന്ന് വ­​ടി­​വാ​ള്‍ ഉ​ള്‍­​പ്പെ­​ടെ­​യു​ള്ള ആ­​യു­​ധ­​ങ്ങ​ള്‍ ക­​ണ്ടെ­​ത്തി­​യെ­​ന്ന് യു­​ഡി­​എ­​ഫ്. സം­​ഭ­​വ­​ത്തി­​ന്‍റെ സി​സി​ടി​വി ദൃ­​ശ്യ­​ങ്ങൾ യു­​ഡി​എ­​ഫ് പു­​റ­​ത്തു­​വി​ട്ടു.

ബു­​ധ­​നാ​ഴ്ച വൈ­​കി­​ട്ട് കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ഞ്ഞുപോ​കു​ന്ന വാ­​ഹ­​ന­​ങ്ങ­​ളി​ല്‍ ഒ­​ന്നി​ല്‍ ആ​യു​ധ​ങ്ങ​ള്‍ ഉ​ണ്ടാ​യി­​രു­​ന്നെ­​ന്നാ­​ണ് ആ­​രോ­​പ­​ണം. ചേ​ല­​ക്ക​ര തോ­​നൂ​ര്‍­​ക്ക­​ര പാ­​റ­​പ്പു­​റ­​ത്തു­​നി­​ന്നു­​ള്ള ദൃ­​ശ്യ­​ങ്ങ­​ളാ­​ണ് പു­​റ­​ത്തു­​വ­​ന്ന​ത്.

വാ­​ഹ­​ന­​ത്തി​ല്‍­​നി­​ന്ന് ഇ­​റ​ങ്ങി­​യ ഒ­​രാ​ള്‍ ആ­​യു­​ധ­​ങ്ങ​ള്‍ എ­​ന്ന് തോ­​ന്നി­​ക്കു­​ന്ന ചി­​ല വസ്തുക്കൾ കാ­​റി​ല്‍­​നി­​ന്ന് എ­​ടു­​ത്ത് മാ­​റ്റു­​ന്ന­​താ­​യി ദൃ­​ശ്യ­​ങ്ങ­​ളി​ല്‍ കാ­​ണാം. അ​ക്ര​മം അ​ഴി​ച്ചു​വി​ടാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ നീ­​ക്ക­​ത്തി​ന്‍റെ ഭാ​ഗ­​മാ­​ണി­​തെ­​ന്ന് ആ­​ല­​ത്തൂ­​രി­​ലെ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി ര​മ്യാ ഹ­​രി­​ദാ­​സ് ആ­​രോ­​പി­​ച്ചു. എ­​ന്നാ​ല്‍ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ അ​ഴി​ച്ചു​മാ​റ്റാ​ന്‍ ഉ​പ​യോ​ഗി​ച്ച ആ​യു­​ധ­​ങ്ങ­​ളാ­​ണ് ഇ­​തെ​ന്നാ​ണ് സി­​പി­​എ­​മ്മി​ന്‍റെ വി​ശ​ദീ​ക­​ര​ണം.

അ­​തേ­​സ­​മ​യം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​വ​രെ വി​ളി​പ്പി​ക്കു​മെ​ന്ന് ചേ​ല​ക്ക​ര പോ­​ലീ­​സ് അ­​റി­​യി​ച്ചു. ദൃ​ശ്യ​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ന​ട​പ​ടി​യെ​ന്നും പോ­ലീ​സ് വ്യ​ക്ത​മാ­​ക്കി. സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് ഇ­​തു​വ­​രെ കേ­​സെ­​ടു­​ത്തി­​ട്ടി​ല്ല.