സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
Thursday, April 25, 2024 7:50 PM IST
തിരുവനന്തപുരം: സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ വകുപ്പിന് കീഴിലെ സ്ഥാപനത്തിൽ ജോലി നേടി എന്ന കേസിൽ കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു.
കേസിലെ രണ്ടാം പ്രതി സച്ചിൻ ദാസ് കോടതിയിൽ ഹാജരാകാത്തതു കാരണമാണ് കേസ് മാറ്റിവച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കന്റോണ്മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്വപ്ന ഹാജരായത്. 2009-11 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കി എന്നാണ് രേഖ. 2017 ലാണ് സ്വപ്നയ്ക്ക് ദേവ് എഡ്യൂക്കേഷൻ ട്രസ്റ്റ് മുഖന സർട്ടിഫിക്കറ്റ് ലഭിച്ചത്.
മാസം 3.18 ലക്ഷം രൂപയാണ് സ്പേസ് പാർക്ക് സ്വപ്നയ്ക്ക് നൽകിയിരുന്ന ശന്പളം. മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം.ശിവശങ്കറാണ് സ്പേസ് പാർക്കിൽ സ്വപ്നയ്ക്ക് ജോലി നൽകിയതെന്നാണ് ആരോപണം.