"തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികൾ'; ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
Monday, April 29, 2024 3:15 PM IST
കൊച്ചി: വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിദ്യാര്‍ഥികളെന്ന തരത്തില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍.
വെണ്ണല സ്വദേശിയും നിലവില്‍ കാക്കനാട് തുതിയൂര്‍ സെന്റ് മേരീസ് എല്‍പി സ്കൂളിന് സമീപം താമസിക്കുന്ന പൊട്ടപ്പറമ്പില്‍ പി.എ. മുഹമ്മദ് ഷാജിയെ (51) യാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പ് ദിവസമായിരുന്നു പ്രതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഇക്കാര്യം പോസ്റ്റ് ചെയ്തത്. സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.