കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് ജ​യം. ഏ​ഴ് വി​ക്ക​റ്റി​ന് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​യാ​ണ് കോ​ൽ​ക്ക​ത്ത തോ​ൽ​പ്പി​ച്ച​ത്. സ്കോ​ർ:- ഡ​ൽ​ഹി 153-9 (20), കോ​ൽ​ക്ക​ത്ത 157-3 (16.3)

ടോ​സ് നേ​ടിയ ഡൽഹി ബാ​റ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 26 പ​ന്തി​ൽ 35 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന കു​ൽ​ദീ​പ് യാ​ദ​വാ​ണ് ഡ​ൽ​ഹി​യു​ടെ ടോ​പ് സ്കോ​റ​ർ. ക്യാ​പ്റ്റ​ൻ ഋ​ഷ​ഭ് പ​ന്ത് 27 റ​ണ്‍​സ് നേ​ടി.

ആ​റു വി​ക്ക​റ്റി​ന് 99ൽ ​നി​ന്ന ഡ​ൽ​ഹി​യെ കു​ൽ​ദീ​പ് യാ​ദ​വി​ന്‍റെ പ്ര​ക​ട​ന​മാ​ണ് മാ​ന്യ​മാ​യ സ്കോ​ർ ന​ൽ​കി​യ​ത്. അ​ഞ്ചു ഫോ​റും ഒ​രു സി​ക്സും കു​ൽ​ദീ​പി​ന്‍റെ ബാ​റ്റി​ൽ​നി​ന്നു​മെ​ത്തി.

കോ​ൽ​ക്ക​ത്ത​യ്ക്കാ​യി വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ വൈ​ഭ​വ് അ​റോ​റ​യും ഹ​ർ​ഷി​ത് റാ​ണ​യും ര​ണ്ടു വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഫി​ൽ സാ​ൾ​ട്ട് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. 6.1 ഓ​വ​റി​ൽ കോ​ൽ​ക്ക​ത്ത സ്കോ​ർ 79 റ​ണ്‍​സി​ലെ​ത്തി​യ​പ്പോ​ൾ ന​രേ​നെ (15) ന​ഷ്ട​മാ​യി. വൈ​കാ​തെ 33 പ​ന്തി​ൽ 68 റ​ണ്‍​സ് നേ​ടി​യ സാ​ൾ​ട്ടി​നെ അ​ക്ഷ​ർ പ​ട്ടേ​ൽ ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി.

പി​ന്നാ​ലെ റി​ങ്കു സിം​ഗി​നെ​യും (11) ന​ഷ്ട​മാ​യി. പി​ന്നീ​ടൊ​രു​മി​ച്ച ശ്രേ​യ​സ് അ​യ്യ​രും (33) വെ​ങ്കി​ടേ​ഷ് അ​യ്യ​രും (26) കോ​ൽ​ക്ക​ത്ത​യെ ജ​യ​ത്തി​ലെ​ത്തി​ച്ചു.