ഗോ​ഹ​ട്ടി: ത്രി​പു​ര ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ വ​ച്ച് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റെ ആ​ക്ര​മി​ച്ച ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ.

ബി​ജെ​പി​യു​ടെ വ​ട​ക്ക​ൻ ത്രി​പു​ര ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കാ​ജ​ൽ ദാ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ ത​ല്ലു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ബാ​ഗ്‌​ബാ​സ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സ്‌​റ്റേ​ഷ​ൻ ന​മ്പ​ർ 22ൽ ​വ​ച്ച് നി​ര​വ​ധി പേ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ധ​ർ​മ ന​ഗ​റി​ലെ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​ണ് കാ​ജ​ൽ ദാ​സി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്.

സെ​ക്ട​ർ ഓ​ഫീ​സ​ർ​മാ​രു​ടെ​യും മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രു​ടെ​യും റി​പ്പോ​ർ​ട്ടു​ക​ളു​ടെ​യും വീ​ഡി​യോ​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ക​ടം​ത​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള ഓ​ഫീ​സ​ർ ജ​യ​ന്ത ദേ​ബ്നാ​ഥ് പ​റ​ഞ്ഞു.

ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ 353, 332, 131 വ​കു​പ്പു​ക​ളും ഐ​പി​സി സെ​ക്ഷ​ൻ 34 പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.