ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം
Tuesday, April 30, 2024 7:02 PM IST
കൊല്ലം: ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരനായ വയോധികൻ മരിച്ചു. കിഴക്കേ കല്ലടയിലെ കശുവണ്ടി ഫാക്ടറിയിലെ വാച്ചറും പത്തനംതിട്ട സ്വദേശിയുമായ തുളസീധരൻ പിള്ള (63) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം 3.30 നുണ്ടായ ഇടിമിന്നലിൽ കശുവണ്ടി ഫാക്ടറിയിലെ രണ്ട് വനിതാ ജീവനക്കാർക്കും പരിക്കേറ്റു. ഫാക്ടറിയുടെ ഗേറ്റ് അടയ്ക്കുന്നതിനിടെ ഇടിമിന്നലേറ്റ തുളസീധരൻ പിള്ളയെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പരിക്കേറ്റ വനിതാ ജീവനക്കാരുടെ നില ഗുരുതരമല്ലെന്നും പ്രാഥമിക ശുശ്രൂഷ നൽകി ഇവരെ വിട്ടയച്ചെന്നും ആശുപത്രി അധികൃതർ പറഞ്ഞു.