ചി​റ്റ​ഗോം​ഗ്: സിം​ബാ​ബ്‌​വെ മു​ൻ നാ​യ​ക​നും ഇ​ടം​കൈ​യ​ൻ ഓ​പ്പ​ണിം​ഗ് ബാ​റ്റ്സ്മാ​നു​മാ​യി​രു​ന്ന അ​ലി​സ്റ്റ​ർ കാം​ബെ​ലി​ന്‍റെ മ​ക​ൻ അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. 26 വ​യ​സു​കാ​ര​നാ​യ ജൊ​നാ​ദ​ൻ കാം​ബെ​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ തു​ട​ക്കം കു​റി​ച്ച​ത്.

പി​താ​വ് സ്പെ​ഷ​ലി​സ്റ്റ് ബാ​റ്റ്സ്മാ​നാ​യി​രു​ന്നെ​ങ്കി​ൽ മ​ക​ൻ ബൗ​ളിം​ഗ് ഓ​ൾ​റൗ​ണ്ട​റു​ടെ റോ​ളി​ലാ​ണ് ക​ളി​ക്ക​ള​ത്തി​ലു​ള്ള​ത്. വ​ലം​കൈ​യ​ൻ ലെ​ഗ് സ്പി​ന്ന​റാ​യ ജൊ​നാ​ദ​ൻ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​ന​മാ​ണ് ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

188 ഏ​ക​ദി​ന​ങ്ങ​ളി​ലും 60 ടെ​സ്റ്റു​ക​ളി​ലും അ​ലി​സ്റ്റ​ർ കാം​ബെ​ൽ സിം​ബാ​ബ്‌​വെ​യ്ക്കാ​യി പാ​ഡ​ണി​ഞ്ഞി​ട്ടു​ണ്ട്. ഏ​ക​ദി​ന​ത്തി​ൽ ഏ​ഴ് സെ​ഞ്ചു​റി​ക​ൾ ഉ​ൾ​പ്പ​ടെ 5,185 റ​ൺ​സ് കു​റി​ച്ച മു​ൻ നാ​യ​ക​ൻ ടെ​സ്റ്റി​ൽ ര​ണ്ട് സെ​ഞ്ചു​റി​ക​ൾ ഉ​ൾ​പ്പ​ടെ 2,858 റ​ൺ​സ് സ്കോ​ർ ചെ​യ്തി​ട്ടു​ണ്ട്.

ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രേ​യാ​യി​രു​ന്നു അ​ലി​സ്റ്റ​ർ കാം​ബെ​ലി​ന്‍റെ അ​ര​ങ്ങേ​റ്റം. 2003 മാ​ർ​ച്ച് 12ന് ​കെ​നി​യ​യ്ക്കെ​തി​രേ ക​ളി​ച്ച ഏ​ക​ദി​ന​മാ​യി​രു​ന്ന താ​ര​ത്തി​ന്‍റെ അ​വ​സാ​ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​രം. ക​ളി​ക്ക​ളം വി​ട്ട ശേ​ഷം പ​രി​ശീ​ല​ക​നാ​യും സിം​ബാ​ബ്‌​വെ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ലെ സ്ഥാ​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.