രാജ്യത്തിന്റെ ബജറ്റില്‍ 15 ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്കാൻ ശ്രമിച്ചു: പ്രധാനമന്ത്രി
Wednesday, May 15, 2024 10:32 PM IST
മുംബൈ: വീണ്ടും വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ബജറ്റില്‍ 15 ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്കാൻ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് ഹിന്ദു ബജറ്റും മുസ്ലീം ബജറ്റും ഉണ്ടാക്കാൻ ശ്രമിച്ചു. കോണ്‍ഗ്രസിന് ഒരൊറ്റ ന്യൂനപക്ഷമേയുള്ളു. അത് അവരുടെ പ്രിയപ്പെട്ട വോട്ടുബാങ്കാണെന്നും മോദി പറഞ്ഞു.
മഹാരാഷ്ട്രയിലെ ദിന്‍ഡോരിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.