ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി പുതിയ സര്‍ക്കാര്‍ രൂപീകരിക്കും: മല്ലികാർജുൻ ഖാർഗെ
Wednesday, May 15, 2024 10:46 PM IST
ലഖ്നോ: ജനങ്ങള്‍ നരേന്ദ്ര മോദിക്ക് യാത്രയയപ്പ് നല്കാന് ഒരുങ്ങിയിരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തിന്റെ ഭരണഘടനയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഖാർഗെ പറഞ്ഞു.
ഭരണഘടന മാറ്റണമെന്ന് പറയുന്നവര്‍ക്കെതിരെ നരേന്ദ്ര മോദി നടപടി സ്വീകരിക്കാത്തതെന്താണ്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതാണ് ഇത് ആദ്യമായി പറഞ്ഞത്. ഭരണഘടന മാറ്റാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന് കര്‍ണാടകയിലാണ് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യാ മുന്നണി ശക്തമായ നിലയിലാണ്. ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഖാർഗെ പറഞ്ഞു.