സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം: ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം തേടി
Thursday, May 16, 2024 5:02 AM IST
കൊച്ചി: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി കേരള ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം തേടി. ഡോക്യുമെന്ററി സംവിധായകരായ മഹേഷ് പഞ്ചു, ശശികുമാര്‍ അമ്പലത്തറ എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ടി.ആര്. രവി വിശദീകരണം തേടിയത്.
മഹേഷ് പഞ്ചുവിന്റെ ‘കുമാരപര്വം’ ജീവചരിത്രം വിഭാഗത്തിലും ശശികുമാര്‍ അമ്പലത്തറയുടെ ‘ഒരല്പം കര തരൂ, കടലാമകള്‍ക്കൊരു സ്നേഹതീരം’എന്നീ ഡോക്യുമെന്ററികള്‍ പരിസ്ഥിതി/ ശാസ്ത്ര വിഭാഗത്തിലേക്കുമാണ് അവാര്‍ഡിനായി സമര്‍പ്പിച്ചത്.
ഡോക്യൂമെന്ററി ഇംഗ്ലീഷിലാണെങ്കില്പ്പോലും വിഷയം കേരളവുമായി ബന്ധപ്പെട്ടതാകണമെന്നായിരുന്നു ചട്ടം. എന്നാല്‍, ഈ ചട്ടം പാലിക്കാത്ത ഡോക്യുമെന്ററി തെരഞ്ഞെടുക്കപ്പെട്ടെന്നാണ് പ്രധാന ആരോപണം.
ജൂറി ചെയര്‍മാനുമായി ഇതിന്റെ സംവിധായികയ്ക്കും ഭര്‍ത്താവായ തിരക്കഥാക്കൃത്തിനും അടുപ്പമുണ്ട്, സര്‍ക്കാരിന്റെ ഭാഗമായ പിആര്‍ഡിയുടെ പാനലില്‍ ഉള്‍പ്പെട്ട സംവിധായകരുടെ സൃഷ്ടിയും അവാര്‍ഡിനു പരിഗണിച്ചിട്ടുണ്ട്, ചട്ടങ്ങള്‍ ലംഘിച്ച് സമര്‍പ്പിക്കപ്പെട്ട ഡോക്യുമെന്ററികള്‍ക്കും അവാര്‍ഡ് നല്‍കിയിട്ടുണ്ട് തുടങ്ങിയ ആരോപണങ്ങളും ഹർജിക്കാർ ഉന്നയിച്ചു.