ഒമാനില്‍ മരിച്ച കരമന സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Thursday, May 16, 2024 9:14 AM IST
തിരുവനന്തപുരം: ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം നേരെ കരമനയിലെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
കഴിഞ്ഞ മേയ് ഏഴിനാണ് ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് രാജേഷിനെ ഒമാനിലെ ആശുപത്രിയില്‍ എത്തിച്ചത്. എട്ടിന് ഒമാനിലേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും എയര്‍ ഇന്ത്യാ ജീവനക്കാരുടെ സമരം മൂലം പോകാന്‍ കഴിഞ്ഞില്ല. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം അവസാനിക്കാത്തതുമൂലം യാത്ര മുടങ്ങി.
13ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാജേഷ് മരിച്ചത്. മൃതദേഹം ഉച്ചയ്ക്ക് 12ന് ശാന്തികവാടത്തിലെ സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും.