പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍
Thursday, May 16, 2024 1:30 PM IST
തിരുവനന്തപുരം: പന്തീരാങ്കാവില്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം നവവധുവിന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സമൂഹത്തിനാകെ നാണക്കേടുണ്ടാക്കുന്ന സംഭവമാണിതെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.
ബുധനാഴ്ചയാണ് താന്‍ സംഭവം അറിഞ്ഞത്. അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് തേടാനുള്ള നിര്‍ദേശം നല്‍കുകയായിരുന്നു. അതിക്രൂരമായ സംഭവമാണ് നടന്നത്. ഇത്രയും മനുഷ്യത്വരഹിതമാകാന്‍ എങ്ങനെയാണ് ആളുകള്‍ക്ക് കഴിയുന്നതെന്ന് മനസിലാകുന്നില്ല.
വിഷയത്തില്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.