രണ്ട് ഐഎസ് ഭീകരര്‍ മുംബൈയില്‍ പിടിയില്‍
Saturday, May 17, 2025 10:34 AM IST
മുംബൈ: രണ്ട് ഐഎസ് ഭീകരര്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. അബ്ദുല്ല ഫയ്യാസ് ഷെയ്ഖ്, തല്‍ഹാ ഖാന് എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
2023-ല്‍ പൂനെയില്‍വച്ച് ഐഇഡി നിര്‍മിച്ച് പരീക്ഷണം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍നിന്ന് ഇന്ത്യയിലേക്കുള്ള മടങ്ങിവരവിലാണ് മുംബൈ വിമാനത്താവളത്തില്‍ വച്ച് ഇരുവരും പിടിയിലായത്.
ഇവര്‍ രണ്ട് വര്‍ഷത്തിലേറെയായി ഒളിവിലായിരുന്നു. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.