ബന്ധുവീട്ടിൽവച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ
Saturday, May 17, 2025 11:33 AM IST
പത്തനംതിട്ട: വടശേരിക്കര പേങ്ങാട്ട്കടവിൽ യുവാവിനെ ബന്ധുവീട്ടിൽവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരാണ് അറസ്റ്റിലായത്.
മദ്യലഹരിയിൽ നടന്ന തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മറ്റൊരു സുഹൃത്തിന്റെ കൈയിൽനിന്നും കത്തി വാങ്ങി വിശാഖ് റെജിയുടെ വീട്ടിലേക്ക് എത്തുകയും തുടർന്ന് കത്തികൊണ്ട് ജോബിയെ കുത്തുകയുമായിരുന്നു.
ആക്രമണത്തിന് ഉപയോഗിച്ച കത്തി തോട്ടിൽ കഴുകിയ ശേഷം വിശാഖ് സുഹൃത്തിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.