ട്രെ​യി​നി​നു മു​മ്പി​ലേ​ക്കു കാ​മു​കി​യെ എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്ന ഇ​രു​പ​തു​കാ​ര​ൻ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Thursday, August 16, 2018 2:40 PM IST
കു​തി​ച്ചു പാ​ഞ്ഞു​വ​രു​ന്ന ട്രെ​യി​നി​നു മു​മ്പി​ലേ​ക്കു കാ​മു​കി​യെ യു​വാ​വ് വ​ലി​ച്ചെ​റി​യു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഓ​സ്ട്രേ​ലി​യ​യി​ലെ എ​ഡെ​ലേ​യ്ഡി​ലെ എ​ലി​സ​ബ​ത്ത് സൗ​ത്ത് സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​ത്തൊ​മ്പ​തു​കാ​ര​നാ​യ ലൂ​ക്കാ​സ് ഗാ​രി നാ​ർ​ക്ക​ൾ എ​ന്ന യു​വാ​വാ​ണ് പ​തി​നാ​ലു​കാ​രി​യാ​യ കാ​മു​കി​യെ വാ​ക്കു ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ട്രെ​യി​നി​നു മു​മ്പി​ലേ​ക്ക് എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച​ത്.

ഈ ​കു​ട്ടി ബ​ലം പ്ര​യോ​ഗി​ച്ച​തി​നാ​ലാ​ണ് മ​ര​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടു​വാ​ൻ സാ​ധി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നു ലൂ​ക്കാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് മൂ​ന്നു മാ​സ​ത്തി​നു ശേ​ഷ​മാ​ണ് ലൂ​ക്കാ​സി​നു ജാ​മ്യം ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.