ട്രക്കിംഗിനിടെ കാട്ടുപന്നിയെ മലമുകളിൽ നിന്ന് തള്ളിയിട്ട് യുവാക്കൾ; ഞെട്ടിക്കുന്ന വീഡിയോ
ട്രക്കിംഗ് നടത്തുകയായിരുന്ന എ​ട്ട് പേ​ര​ട​ങ്ങി​യ സം​ഘം കാ​ട്ടു​പ​ന്നി​യെ മ​ല​മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്ക് എ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. സ്പെ​യി​നി​ലെ പി​കോ​സ് ഡേ ​യു​റോ​പാ ദേ​ശി​യ പാ​ർ​ക്കി​ലാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ഹൈ​ക്കിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ മ​ല​മു​ക​ളി​ലെ വ​ഴി​യി​ൽ വെ​ച്ചാ​ണ് സം​ഘം കാ​ട്ടു​പ​ന്നി​യെ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ക​ന്പ് ഉ​പ​യോ​ഗി​ച്ച് പ​ന്നി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച ഇ​വ​ർ പ​ന്നി​യെ വ​ഴിക്ക് അ​രി​കി​ൽ വ​രെ എ​ത്തി​ച്ചു പി​ന്നീ​ട് ത​ള്ളി താ​ഴേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നു. കൊക്കയിലേക്ക് പാറകളിൽ ഇ​ടി​ച്ചു വീ​ണ പ​ന്നി ര​ക്ഷ​പെ​ടാ​നു​ള്ള സാ​ധ്യ​ത തീ​ർ​ത്തും കു​റ​വാ​ണ്. ഇ​തേ സ്ഥ​ല​ത്ത് ഹൈ​ക്കിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന മ​റ്റൊ​രു സം​ഘ​മാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ഗാ​ർ​ഡി​യാ സി​വി​ൽ ഓ​ഫീ​സേ​ഴ്സ് സം​ഭ​വ​ത്തെക്കുറിച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.