ഗോപ്രോ കാ​മ​റ​യു​മാ​യി ക​ട​ൽ​കാ​ക്ക പ​റ​ന്നു; തിരികെക്കിട്ടിയ കാമറയിൽ പതിഞ്ഞത്
സ്ഥി​ര​മാ​യി താ​ൻ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് എ​ത്തു​ന്ന ക​ട​ൽ​കാ​ക്ക​യു​ടെ മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ആ​ഗ്ര​ഹി​ച്ച ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​ർ വീ​ടി​നു മു​ന്പി​ൽ ഭ​ക്ഷ​ണ​വും അ​തി​നൊ​പ്പം കാ​മ​റ​യും വെ​ച്ചു. അ​വ​സാ​നം അ​വി​ടെ​യെ​ത്തി​യ ക​ട​ൽ​കാ​ക്ക​ക​ൾ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു ശേ​ഷം തി​രി​കെ പോ​യ​പ്പോ​ൾ അ​വി​ടെ വെ​ച്ചി​രു​ന്ന കാ​മ​റ​യും എ​ടു​ത്തു​കൊ​ണ്ടാ​ണ് പോ​യ​ത്.

കാ​മ​റ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് വി​ചാ​രി​ച്ചി​രു​ന്ന ഉ​മ​ട​യ്ക്ക് അ​ഞ്ച് മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം വീ​ണ്ടും ഈ ​കാ​മ​റ തി​രി​കെ ല​ഭി​ച്ചു. ഒ​പ്പം ക​ട​ൽ​കാ​ക്ക കാ​മ​റ എ​ടു​ത്തു​കൊ​ണ്ട് പ​റ​ന്നു​യ​ർ​ന്ന​പ്പോ​ഴു​ള്ള അ​തി​മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​ങ്ങ​ളും അ​തി​ൽ പ​തി​ഞ്ഞി​രു​ന്നു.

നോ​ർ​വെ​യി​ലെ കെ​ജെ​ൽ റോ​ബേ​ർ​ട്സ​ണ്‍ എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്കാ​ണ് ഈ ​അ​പൂ​ർ​വ ഭാ​ഗ്യം ല​ഭി​ച്ച​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ ഗോ​പ്രോ കാ​മ​റ ക​ന്പ​നി അ​വ​രു​ടെ യൂ​ട്യൂ​ബ് പേ​ജി​ൽ പ​ങ്കു​വച്ചി​ട്ടു​ണ്ട്.