ഇ​ടി​ഞ്ഞ് വീ​ണ പാ​ല​ത്തിന്‍റെ ന​ടു​വി​ലൂ​ടെ ഓ​ടു​ന്ന കൊ​ച്ചു പെ​ണ്‍​കു​ട്ടി; കാ​ര്യ​മി​താ​ണ്
Friday, March 1, 2024 11:22 AM IST
കു​ട്ടി​ക​ള്‍ ന​മു​ക്കെ​ല്ലാ​വ​ര്‍​ക്കും പ്രി​യ​ങ്ക​ര​ര്‍ ആ​ണ​ല്ലൊ. അ​വ​രു​ടെ കു​സൃ​തി​ക​ളും കു​റു​മ്പു​ക​ളും നാ​മെ​ല്ലാം ആ​സ്വ​ദി​ക്കും. അ​വ​ര്‍​ക്ക് വ​ല്ല അ​പ​ക​ട​വും സം​ഭ​വി​ച്ചാ​ല്‍ അ​ത് ന​മു​ക്ക് വ​ലി​യ വി​ഷ​മം ആ​യി മാ​റും.

ഇ​പ്പോ​ഴി​താ ഒ​രു കൊ​ച്ചു​പെ​ണ്‍​കു​ട്ടി ഇ​ടി​ഞ്ഞു​ത​ക​ര്‍​ന്ന ഒ​രു പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളു​ടെ അ​വ​ശേ​ഷി​പ്പി​ലൂ​ടെ ഓ​ടു​ന്ന കാ​ഴ്ച നെ​റ്റി​സ​ണെ ഞെ​ട്ടി​ക്കു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ വീ​ഡി​യോ​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ത​ക​ര്‍​ന്ന ഒ​രു റോ​ഡ് കാ​ണാ​ന്‍ ക​ഴി​യും. പാ​ല​ത്തി​ന്‍റെ കു​റ​ച്ച് അ​വ​ശേ​ഷി​പ്പു​ക​ളും ബാ​ക്കി വ​ലി​യ ഒ​രു കു​ഴി​യു​മാ​ണ് കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. ഈ ​കു​ട്ടി ആ ​അ​വ​ശേ​ഷി​പ്പു​ക​ള്‍​ക്കി​ട​യി​ലൂ​ടെ ഓ​ടു​ക​യാ​ണ്. ഒ​ന്നു തെ​റ്റി​യാ​ല്‍ താ​ഴെ വീ​ഴും.

കു​ട്ടി​ക്ക് പി​ന്നാ​ലെ "ലു​ലു' എ​ന്നും വി​ളി​ച്ച് ആ​രോ വ​രു​ന്നു​ണ്ട്. അ​വി​ടെ വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്നു. ഈ ​കു​ഞ്ഞി​ന് എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന ആ​ശ​ങ്ക കാ​ഴ്ച​ക്കാ​ർ​ക്കു​ണ്ടാ​കും. അ​വിടെ​യാ​ണ് സം​ഗ​തി​യു​ടെ വ​ഴി​ത്തി​രി​വ്.

സം​ഭ​വം യ​ഥാ​ര്‍​ഥ​മ​ല്ലാ​ത്രെ. വി​എ​ഫ്എ​ക്സും (വി​ഷ്വ​ല്‍ ഇ​ഫ​ക്റ്റും) എ​ഡി​റ്റിം​ഗും ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ക​ട​ന​മാ​ണി​ത്. "ലു​ലു ഭ​യ​മി​ല്ലാ​ത്ത​വ​ളാ​ണ്, ദ​യ​വാ​യി ഭ​യ​പ്പെ​ടേ​ണ്ട, അ​വ​ള്‍ സു​ര​ക്ഷി​ത​യാ​ണ്, ഇ​ത് എ​ഡി​റ്റ് ചെ​യ്ത വീ​ഡി​യോ​യാ​ണ്' എ​ന്ന അ​ടി​ക്കു​റി​പ്പ് വീ​ഡി​യോ​യ്ക്കു​ണ്ട്.

ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ഇ​തു​വ​രെ 33 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആളുകൾ ക​ണ്ടു​ക​ഴി​ഞ്ഞു. നി​ര​വ​ധി ക​മ​ന്‍റുക​ളും ല​ഭി​ച്ചു. "ആ​രു​ടെ​യും ഉ​ള്ളി​ല്‍ പെ​ട്ടെ​ന്ന് ഭ​യം ഇ​ര​ച്ച് ക​യ​റും. സ​ത്യ​മ​റി​ഞ്ഞ​പ്പോ​ള്‍ വ​ല്ലാ​ത്ത ആ​ശ്വാ​സം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.