ദൈ​വ​മേ! ഈ ​രോ​ഗം ഇ​വി​ടെ​യും! തി​ര​ക്കി​നി​ടെ "റീ​ൽ​സ്', യു​വ​തി​ക്കു പൊ​ങ്കാ​ല
Saturday, April 13, 2024 3:58 PM IST
ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ ഏ​റ്റ​വും തി​ര​ക്കു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്നാ​ണു മും​ബൈ​യി​ലെ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് ടെ​ർ​മി​ന​സ്. സ്റ്റേ​ഷ​നു പു​റ​ത്തെ തി​ര​ക്കേ​റി​യ റോ​ഡി​ൽ സു​ന്ദ​രി​യാ​യ ഒ​രു യു​വ​തി ബെ​ല്ലി ഡാ​ൻ​സ് ചെ​യ്യു​ന്നു.

അ​മി​താ​ഭ് ബ​ച്ച​ൻ, ര​ജ​നി​കാ​ന്ത് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച "ഹം' ​എ​ന്ന ചി​ത്ര​ത്തി​ലെ "കാ​ഗ​സ് ക​ലാം ദാ​വ​ത്ത് ലാ' ​എ​ന്ന ഗാ​നം പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ലേ ​ചെ​യ്താ​യി​രു​ന്നു നൃ​ത്തം. ഹ​രം കൊ​ള്ളി​ക്കു​ന്ന ഡാ​ൻ​സ് ക​ണ്ടു യു​വാ​ക്ക​ൾ ത​ടി​ച്ചു​കൂ​ടി.

റീ​ൽ ചി​ത്രീ​ക​ര​ണ​മാ​യി​രു​ന്നു ന​ട​ന്ന​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ പെ​ട്ടെ​ന്നു​ത്ത​ന്നെ വൈ​റ​ലാ​യി. എ​ന്നാ​ൽ, കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി ന​ട​ന്ന റീ​ൽ​സി​ന് യു​വ​തി​ക്കു ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​ൽ​ക്കേ​ണ്ടി​വ​ന്നു.

"ദൈ​വ​മേ! ഈ ​രോ​ഗം മും​ബൈ​യി​ലും എ​ത്തി​യോ.?!' എ​ന്നാ​യി​രു​ന്നു ഒ​രു ക​മ​ന്‍റ്. രാ​ജ്യ​ത്തെ ചിലരെ വേ​ട്ട​യാ​ടു​ന്ന ഒ​രു രോ​ഗ​മാ​ണു റീ​ൽ സം​സ്കാ​ര​മെ​ന്നും ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.