ഉ​റ​ങ്ങു​ന്ന കു​ട്ടി​യു​മാ​യി ധോ​ള്‍ അ​ടി​ക്കു​ന്ന അ​മ്മ; പ്ര​ശ​സ്തി​ക്കാ​യു​ള്ള കാ​ട്ടി​ക്കൂ​ട്ട​ലെ​ന്ന് വി​മ​ര്‍​ശ​നം
Friday, April 12, 2024 3:16 PM IST
ഒ​ര​മ്മ​യും കു​ഞ്ഞും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം ന​മു​ക്കാ​ര്‍​ക്കും വാ​ക്കു​ക​ളാ​ല്‍ വ​ര​ച്ചു​കാ​ട്ടാ​ന്‍ ക​ഴി​യി​ല്ല​ല്ലൊ. ഏ​തൊ​രു കു​ട്ടി​യു​ടെ വ​ള​ര്‍​ച്ച​യി​ലും അ​മ്മ​യു​ടെ ഇ​ട​പെ​ട​ല്‍ നി​ര്‍​ണാ​യ​ക​മാ​ണ്.

എ​ന്നാ​ല്‍ കാ​ലം മാ​റി​പ്പോ​ള്‍ പ​ല​രും പ​ഴ​യ ആ​ത്മാ​ര്‍​ഥ​ത ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളോ​ട് കാ​ട്ടാ​റി​ല്ലെ​ന്ന് വി​മ​ര്‍​ശി​ക്കു​ന്ന​വ​രു​മു​ണ്ട്. അ​ത്ത​ര​മൊ​രു വാ​ദ​പ്ര​തി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ് അ​ടു​ത്തി​ടെ എ​ക്‌​സി​ലെ​ത്തി​യ ഒ​രു വീ​ഡി​യോ.

ദൃ​ശ്യ​ങ്ങ​ളി​ല്‍ മും​ബൈ​യി​ല്‍ നി​ന്നു​ള്ള ഒ​രു കാ​ഴ്ച​യാ​ണു​ള്ള​ത്. ഗു​ഡി പ​ഡ്വ​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യാ​ണ് കാ​ണാ​ന്‍ ക​ഴി​യു​ക. ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ഒ​രു യു​വ​തി ധോ​ള്‍ അ​ടി​ക്കു​ക​യാ​ണ്. മ​റ്റു​ള്ള​വ​ര്‍​ക്കൊ​പ്പം കൃ​ത്യ​മാ​യ താ​ള​ത്തി​ല്‍ പൂ​ര്‍​ണ ശ​ക്തി​യോ​ടെ​യാ​ണ് യു​വ​തി ധോ​ള്‍ അ​ടി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ഈ ​യു​വ​തി തന്‍റെ കു​ഞ്ഞി​നെ മാ​റോ​ട് ചേ​ര്‍​ത്തു​കി​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ര ബ​ഹ​ള​ങ്ങ​ള്‍​ക്കി​ട​യി​ലും കു​ട്ടി ഉ​റ​ങ്ങു​ക​യാ​ണ്. ചി​ല​ര്‍ ഈ ​യു​വ​തി​യു​ടെ മാ​തൃ​ത്വ​ത്തെ പു​ക​ഴ്​ത്തി​യ​പ്പോ​ള്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ഇ​വ​രെ വി​മ​ര്‍​ശി​ച്ചു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും ശ്ര​ദ്ധ ല​ഭി​ക്കാ​ന്‍ ന​ട​ത്തു​ന്ന പ്ര​ഹ​സ​ന​മാ​ണി​തെ​ന്ന് ചി​ല​ര്‍ കു​റി​ച്ചു. ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ള്‍ ആ ​കു​ട്ടി​യു​ടെ കേ​ള്‍​വി​ശ​ക്തി​യ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന് മ​റ്റു​ചി​ല​ര്‍ ഓ​ര്‍​മി​പ്പി​ച്ചു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ശ​സ്തി നേ​ടാ​നാ​യി കു​ട്ടി​യു​ടെ ആ​രോ​ഗ്യ​ത്തെ​ ബ​ലി​ന​ല്‍​കു​ന്ന യു​വ​തി​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് വേ​റേ ചി​ല​രും കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.