ഭീമൻ പെ​രു​മ്പാമ്പിന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് കൈ​ന​ഷ്ട​പ്പെ​ട്ടു; ക​ലി​പൂ​ണ്ട നാ​ട്ടു​കാ​ർ പാ​മ്പി​നെ ചു​ട്ടുതി​ന്നു
Sunday, October 8, 2017 12:21 AM IST
പെരുമ്പാമ്പിന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ കൈ ​ന​ഷ്ട​പ്പെ​ട്ട​തി​ൽ ക​ലി​പൂ​ണ്ട പ്ര​ദേ​ശ​വാ​സി​ക​ൾ പാ​മ്പി​നെ പിടികൂടി കൊ​ന്ന് ഭ​ക്ഷി​ച്ചു. ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​മാ​ത്ര ദ്വീ​പി​ലാ​ണ് വി​ചി​ത്ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പെ​രു​ന്പാ​ന്പി​ന് 7.8 മീ​റ്റ​ർ നീ​ള​മു​ണ്ട്.

സെ​ക്യൂ​രി​റ്റി ഗാ​ർ​ഡാ​യ റോ​ബ​ർ​ട്ട് ന​ബാ​ബ​ന് ആ​ണ് പാ​ന്പി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ടംകൈ ​ന​ഷ്ട​മാ​യ​ത്. പട്രോ​ളിം​ഗി​നി​ട​യാ​ണ് അ​ദ്ദേ​ഹം പെ​രു​ന്പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം പാ​ന്പി​നെ ഒ​രു ചാ​ക്കി​ൽ പി​ടി​ച്ചി​ട്ടു. എ​ന്നാ​ൽ പാ​ന്പ് നൊടിയിടെ നടത്തിയ പ്ര​ത്യാ​ക്ര​മ​ണത്തിൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ നഷ്ടപ്പെടുക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നബാബൻ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റൊ​രു സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​ന്‍റെ​യും സ​മീ​പ വാ​സി​ക​ളു​ടെ​യും ശ്ര​മ​ഫ​ല​മാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ജീ​വ​ൻ തി​രി​കെ ല​ഭി​ച്ച​ത്. ഉട​ൻത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ൾ പാ​മ്പി​നെ പിടികൂടി കൊന്ന് ഗ്രാ​മ​ത്തി​ൽ കൊ​ണ്ടു​വ​ന്ന് അ​തി​നെ കെ​ട്ടി​ത്തൂക്കി പ്ര​ദ​ർ​ശി​പ്പി​ച്ചു. പിന്നീട് എല്ലാവരും ചേർന്ന് അതിനെ ശാപ്പാടാക്കുകയും ചെയ്തു.




ഇ​ന്തോ​നേ​ഷ്യ​യി​ലും ഫി​ലി​പ്പീ​ൻ​സി​ലും ഇത്തരത്തിൽ 20 അ​ടി​യി​ൽ കൂ​ടു​ത​ൽ നീ​ള​മു​ള്ള പെ​രു​ന്പാ​ന്പു​ക​ളെ സാ​ധാ​ര​ണ​യാ​യി കാ​ണാ​റു​ണ്ട്. ഇ​ന്തോ​നേ​ഷ്യ​യി​ലെ ദ്വീ​പാ​യ സു​ല​വേ​സി​യി​ൽ നി​ന്നും ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ 25 വ​യ​സു​ള്ള ഒ​രാ​ളെ ഒ​രു ഭീ​മ​ൻ പെ​രു​ന്പാ​ന്പി​ന്‍റെ വ​യ​റ്റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.