ടൈമിംഗ് തെറ്റി; കാറിനു മുകളിലൂടെ മലക്കംമറിഞ്ഞയാൾക്ക് സംഭവിച്ചത്...
Friday, November 17, 2017 7:49 AM IST
മ​ര​ണം പോ​ലും സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സാ​ഹ​സി​ക​പ്ര​വൃത്തി​ക​ൾ ചെ​യ്ത് സ​മൂ​ഹ​ത്തി​ന്‍റെ കൈ​യ​ടി വാ​ങ്ങിക്കൂട്ടു​ന്ന​ത് ചി​ല​ർ​ക്കെ​ല്ലാം ഹ​ര​മാ​ണ്. എ​ന്നാ​ൽ അ​ത്ത​രം സാഹസികകൃത്യങ്ങളിൽ ഒളി​ഞ്ഞി​രി​ക്കു​ന്ന അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി വ്യ​ക്ത​മാ​ക്കി ന​ൽ​കു​ക​യാ​ണ് പുതിയ വീഡിയോ.

റോ​ഡി​ലൂടെ പാ​ഞ്ഞു​വ​രു​ന്ന കാ​റി​നു മു​ക​ളി​ലൂ​ടെ ഒ​രു യു​വാ​വ് ബാ​ക്ക്ഫ്ളി​പ്പ് ചെ​യ്ത് ചാ​ടിക്കട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. എ​ന്നാ​ൽ ചാ​ട്ടം പി​ഴ​യ്ക്കു​ക​യും യു​വാ​വി​നെ കാർ ഇ​ടി​ച്ചി​ടു​ക​യു​മാ​യി​രു​ന്നു. ഭാ​ഗ്യ​ത്തി​ന് നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ അ​ദ്ദേ​ഹം ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ത​ന്നെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈറലായി മാറിയിരിക്കുകയാണ്. അതേസമയം, എ​വി​ടെ​യാ​ണ് ഇ​ത് ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.