ത​ത്ത പ​ല്ല് എ​ടു​ക്കും..! കു​ട്ടി​യു​ടെ പ​ല്ലെ​ടു​ക്കു​ന്ന വീ​ഡി​യോ വൈ​റ​ൽ
Thursday, March 28, 2024 11:31 AM IST
കാ​ണാ​ൻ ന​ല്ല മൊ​ഞ്ചു​ള്ള പ​ക്ഷി​യാ​ണു ത​ത്ത. സം​സാ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തും ത​ത്ത​ക​ളെ മ​നു​ഷ്യ​രു​ടെ ഇ​ഷ്ട​പ​ക്ഷി​യാ​ക്കു​ന്നു. ലോ​ക​മെ​ന്പാ​ടും ഒ​ട്ടേ​റെ​പ്പേ​ർ ത​ത്ത​ക​ളെ വീ​ട്ടി​ൽ വ​ള​ർ​ത്താ​റു​മു​ണ്ട്.

അ​തി​നി​ടെ ത​ത്ത​ക​ളു​ടെ മ​റ്റൊ​രു ക​ഴി​വു കൂ​ടി ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. മ​നു​ഷ്യ​രു​ടെ പ​ല്ലെ​ടു​ക്കാ​ൻ ത​ത്ത​ക​ൾ​ക്കു ക​ഴി​യു​മെ​ന്ന​താ​ണ് അ​ത്! ഇ​ത് അ​വി​ശ്വ​സി​ക്കേ​ണ്ട കാ​ര്യ​മൊ​ന്നു​മി​ല്ല. ത​ത്ത​മ്മ ഒ​രു കു​ട്ടി​യു​ടെ പ​ല്ലെ​ടു​ക്കു​ന്ന ലൈ​വ് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

വീ​ഡി​യോ​യി​ൽ ഒ​രു ചെ​റി​യ കു​ട്ടി​യെ​യും ഒ​രു ത​ത്ത​യെ​യും കാ​ണാം. കു​ട്ടി ത​ന്‍റെ കേ​ടാ​യി ഇ​ള​കി​യി​രി​ക്കു​ന്ന പ​ല്ല് ത​ത്ത​യെ കാ​ണി​ക്കു​ന്നു. പെ​ട്ടെ​ന്ന് ത​ത്ത ആ ​പ​ല്ല് കൊ​ത്തി​യെ​ടു​ക്കു​ന്നു. കു​ട്ടി ആ​ദ്യം അ​മ്പ​ര​ക്കു​ന്ന​തും പി​ന്നീ​ടു ത​ത്ത​യെ​യും അ​തു കൊ​ത്തി​യെ​ടു​ത്ത ത​ന്‍റെ പ​ല്ലും നോ​ക്കി ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

കു​ട്ടി​യു​ടെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന​താ​ണ് ഈ ​ത​ത്ത​യെ​ന്നാ​ണു വീ​ഡി​യോ​യി​ൽ​നി​ന്നു മ​ന​സി​ലാ​കു​ന്ന​ത്. വീ​ഡി​യോ ക​ണ്ട​വ​ർ അ​ന്തം​വി​ട്ടു​പോ​യെ​ന്നു വീ​ഡി​യോ​യ്ക്കു ല​ഭി​ച്ച ക​മ​ന്‍റു​ക​ളി​ൽ വ്യ​ക്തം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.